ടി.കെ.കുട്ടൻ അന്തരിച്ചു
ടി.കെ.കുട്ടൻ അന്തരിച്ചു തളിക്കുളം, തിരുവാടത്ത് കണ്ടൻ മകൻ ടി.കെ.കുട്ടൻ (74) അന്തരിച്ചു. സി. പി.ഐ. തളിക്കുളം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. തളിക്കുളം ഗ്രാമ പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃശൂർ ജില്ലാ സഹക രണ ബാങ്ക് ജീവനക്കാരനായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ കേരളം നെഞ്ചോടുചേർത്ത “മാറ് മാറ് തമ്പാൻമാരേ, മാറ്റത്തിന്റെ പടവരുന്നേ എന്ന വിപ്ലവഗാനം കുട്ടന്റെ മാസ്റ്റർപീസാണ്. പിന്നീട് ഒട്ടേറെ വിപ്ലവഗാനങ്ങൾ സമ്മേളനവേദികളിലും പ്രകടനങ്ങളിലും ആലപിക്കപ്പെട്ടു. “പോരിനായ് പോരിക’ എന്ന പടപ്പാട്ട് പുസ്തകവും തൃശൂർ സമത പ്രകാശനം ചെയ്ത ഓഡിയോ കേസറ്റും വിൽപ്പനയിൽ റെക്കോഡ് സ്ഥാപിച്ചു. തൃശൂർ ജില്ലയിൽ, സവിശേഷമായി നാട്ടിക മണപ്പുറത്ത്, വിപ്ലവഗാനങ്ങളുടെ ഒരു തരംഗം തന്നെ സൃഷ്ടിച്ചത് കുട്ടന്റെ രചനകളാണ്. കുട്ടന്റെ സംസ്കാര കർമ്മം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് വാടാനപ്പള്ളി പൊതു ശ്മശാനത്തിൽ നടന്നു. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എ. ഗീതാ ഗോപി, സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി സെക്രട്ടറി എം.എ. ഹാരിസ് ബാബു, സി.പി.ഐ. നാട്ടിക മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.ആർ.മുരളീധരൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.എം. കിഷോർ കുമാർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ, എ.ഐ.ടി. സി മണ്ഡലം സെക്രട്ടറി എ.കെ.അനിൽകുമാർ, ജോഷി ബാബു, കെ.ആർ.സീത, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി വി. ഡി.പ്രേംപ്രസാദ്, ഇ .എ സുഗതകുമാർ.കവി സലിംരാജ്, ഡോ:എ.എം.ഹുസൈൻ, ഇ.പി. കെ.സുഭാഷിതൻ, സി.എം.നൗഷാദ്, തുടങ്ങി, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വസതിയിലെത്തി ആദരാഞ്ജ ലികളർപ്പിച്ചു. ഭാര്യ: ശ്യാമള, മക്കൾ: ദിലീപ്, സുജിത്ത്. മരുമക്കൾ: ഷെഫീല, സുനിത. പേരമക്കൾ: ആദിദേവ്, ദേവതീർത്ഥ്. സഹോദരങ്ങൾ: തങ്ക, ബാലൻ, പരേ തനായ വിജയൻ, ഉണ്ണികൃഷ്ണൻ..