സാഹിത്യം-കലാ-കായികം
യാത്രകൾ
യാത്രകൾ
- * * * *
യാത്രകൾ കാഴ്ച്ചകളെ
വരച്ചിടുമ്പോഴും മനസ്സ്
ഓർമ്മകളുടെ വിരൽത്തുമ്പിൽ –
പിടിച്ച് യാത്രയായിട്ടുണ്ടാകും..
ഹൃദയം കഥപറഞ്ഞ് തുടങ്ങുമ്പോഴാണ് മറന്നുവെച്ചുവെന്ന തോന്നലുകൾക്ക് മേൽ
ഓരോ നിമിഷങ്ങളും അതേ താളത്തിൽ
ചെയ്തിറങ്ങുന്നത്…
ഹൃദയമിടിപ്പിലെ എഴുതപ്പെടാത്ത
വരികൾ മൂളിയങ്ങനെ അകലം
അരികിൽ ചേർന്നലിയും
എൻ്റെതെന്ന വലിയ കുഞ്ഞു സത്യത്തെ
ഇഷ്ടത്തോടെ ചേർത്തണയ്ക്കും..
പുറകിലൂടെ മുടിയിഴകളെ മെല്ലെ-
ഒതുക്കി മ്യദു ചുംബനമേകി
അകലുമാ ഇളംതെന്നൽപോലെ
അനുരാഗമോലും മധുരനൊമ്പര
ശീലായ് യാത്രകൾ നിനവുകളിലൂടെ
പെയ്തങ്ങനെ തിറയും.
ജയലക്ഷ്മി വിനോദ്യാത്രകൾ
* * * * *