ഗ്രാമ വാർത്ത.
തൃപ്രയാർ ബാറിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
തൃപ്രയാർ ബാറിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
തളിക്കുളം: തൃപ്രയാർ ബാറിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. തളിക്കുളം തമ്പാൻകടവ് സ്വദേശി പാപ്പാച്ചൻ വീട്ടിൽ ശിവാനന്ദൻ (50)ആണ് മരിച്ചത്.
കഴിഞ്ഞ 5ന് തൃപ്രയാർ ഡ്രീംലാൻഡ് ബാറിന്റെ പാർക്കിംഗ് ഏരിയായിൽ വെച്ചായിരുന്നു സംഭവം. കേസിലെ പ്രതി നാട്ടിക മൂത്തകുന്നം ബീച്ച് സ്വദേശി വ്യാസൻ ഒളിവിലാണ്. സംസ്കാരം ഇന്ന് നടക്കും.