തളിക്കുളം എരണേഴുത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിരമ്മിക്കുന്ന ശീവേലിപ്പുരക്ക് ശിലയിട്ടു.
തളിക്കുളം എരണേഴുത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിരമ്മിക്കുന്ന ശീവേലിപ്പുരക്ക് ശിലയിട്ടു. വെള്ളിയാഴ്ച.രാവിലെ ആറരക്കും,ഏഴിനും മദ്ധ്യേ ആയിരുന്നു ശിലാസ്ഥാപന ചടങ്ങ് നടന്നത്.വാസ്തുബലി,ഭൂമിപൂജ,മഹാഗണപതി ഹോമം എന്നിവക്ക് ശേഷം ബ്രഹ്മശ്രീ പ്രകാശൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശിലാസ്ഥാപന ചടങ്ങ് നടന്നു. ധനേഷ് ശാന്തി, സജു ശാന്തി, പ്രബിഷ് ശാന്തി, സി.എസ് ജയ പ്രകാശൻ ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.ആർ.റോഷ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ഇ.എസ്.ഷൈജു,ട്രഷറർ ഇ.വി.ഷെറി,സെക്രട്ടറി ഇ.വി.എസ് സ്മിത്ത്, ജോയിന്റ് സെക്രട്ടറി പ്രിൻസ് മദൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഉന്നതാധികാര കമ്മിറ്റി അംഗങ്ങളും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രോത്സവം നടക്കുന്ന 2024 ഫെബ്രുവരിക്ക് മുൻപായി നിർമ്മാണം പൂർത്തിയാക്കി ശീവേലിപ്പുരയുടെ സമർപ്പണം നടത്തും.അമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ശീവേലിപ്പുര .നിർമ്മിക്കുന്നത്.