ഗ്രാമ വാർത്ത.

24-മത് തൃപ്രയാർ നാടകവിരുന്നിൽ അവതരിപ്പിക്കുന്ന നാടകങ്ങൾ തെരഞ്ഞെടുത്തു

തൃപ്രയാർ: ഒക്ടോബർ 15 മുതൽ 24 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന 24-മത് തൃപ്രയാർ നാടകവിരുന്നിൽ അവതരിപ്പിക്കുന്ന നാടകങ്ങൾ തെരഞ്ഞെടുത്തു. ഉദ്ഘാടന ദിവസമായ ഒക്ടോബർ 15ന് തിരുവനന്തപുരം അജന്ത തീയറ്റർ ഗ്രൂപ്പിന്റെ ‘മൊഴി’, 16ന് അമ്പലപ്പുഴ സാരഥിയുടെ ‘രണ്ട് ദിവസം’ 17ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ബോധി വൃക്ഷത്തണലിൽ’ 18ന് ആലപ്പുഴ ഭരത് കമ്മ്യൂണിസ്റ്റേഷൻസിന്റെ ‘ ‘വീട്ടമ്മ’19ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ‘ഉൾക്കടൽ’ 20ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ “ഇടം ‘ 21ന് തിരുവനന്തപുരം അക്ഷര കലയുടെ ‘കുചേലൻ’, 22ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക് ’23ന് തിരുവനന്തപുരം സൗപർണികയുടെ ‘മണികർണിക’ 24ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ ‘ശാന്തം’ എന്നിവയാണ് തൃപ്രയാർ നാടകവിരുന്നിൽ 10 ദിവസങ്ങളിലായി അവതരിപ്പിക്കുന്ന നാടകങ്ങൾ.കെ വി രാമകൃഷ്ണൻ പ്രോഗ്രാം ഏജൻസിയുടെ 36- മത് വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് നാടകവിരുന്ന് സംഘാടകസമിതി സൗജന്യമായി നാടകങ്ങൾ അവതരിപ്പിക്കുന്നത്

https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close