എന്റെ വിദ്യാലയം ലഹരി വിമുക്തം എന്റെ ഗ്രാമം ലഹരി വിരുദ്ധം , ലഹരി വിരുദ്ധ പദ്ധതിക്ക് ഗാന്ധി സ്മരണയിൽ തുടക്കം.
എന്റെ വിദ്യാലയം ലഹരി വിമുക്തം എന്റെ ഗ്രാമം ലഹരി വിരുദ്ധം , ലഹരി വിരുദ്ധ പദ്ധതിക്ക് ഗാന്ധി സ്മരണയിൽ തുടക്കം.
പൊതുവിദ്യാഭ്യാസ വകുപ്പ് എക്സൈസ് വകുപ്പ് പോലീസ് ത്രിതല പഞ്ചായത്ത്, എന്നിവയുടെ സഹകരണത്തോടെ വലപ്പാട് ജിഡി എം എൽ പി സ്കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ ഗ്രാമസഭകളിൽ പദ്ധതി വിശദീകരിച്ചിരുന്നു.
എക്സൈസ് ഡിപ്പാർട്ട്മെന്റ് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ലഹരി ഉപഭോഗ കേന്ദ്രങ്ങൾ പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ലഹരി വിരുദ്ധ പോസ്റ്റർ എക്സൈസ് സിവിൽ പോലീസ് ഓഫീസർ എം വി ജിതിനിൽ നിന്നും സ്വീകരിച്ചു കൊണ്ട് വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം . രശ്മി ഷിജോ, അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ല വിദ്യാഭ്യാസ ഓഫീസർ എ. ബി ജയപ്രകാശ് ഹെഡ് മാസ്റ്റർ സി.കെ ബിജോയ് . സി ബി സിജ , ആർ ആർ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
ദേശീയ ചിത്രകാരൻ അസീസ് ആണ് പോസ്റ്റർ തയ്യാറാക്കിയത്.