കേരള വാർത്ത – നീർമാതളം “കാവ്യമുദ്രകൾ തേടുന്നു “മത്സരത്തിന്റെ പുരസ്കാര ദാനം നടത്തി
കേരള വാർത്ത – നീർമാതളം “കാവ്യമുദ്രകൾ തേടുന്നു “മത്സരത്തിന്റെ പുരസ്കാര ദാനം നടത്തി തൃശൂർ :ഇന്നലെ ഒക്ടോബർ 2 ..കേരളസാഹിത്യ അക്കാദമിയിൽ വൈകിട്ട് 3 ന് നടന്ന കേരള വാർത്ത – നീർമാതളം “കാവ്യമുദ്രകൾ തേടുന്നു “മത്സരത്തിന്റെ പുരസ്കാരദാന ചടങ്ങ് പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും സാഹിതീ സൗഹൃദങ്ങളുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു . . ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി ,എൻ എഫ് ടി സി ഇന്ത്യ സതേൺ സ്റ്റേറ്റ്സ് റീജ്യണൽ ചെയർമാൻ മനോജ് കുമാർ കെ പി,കേരള വാർത്ത റസിഡന്റ് എഡിറ്റർ കെ ആർ കൃഷ്ണകുമാർ എന്നിവർ പുരസ്കാര ജേതാക്കൾക്ക് മൊമന്റോയും പ്രശസ്തിപത്രവും , ക്യാഷ്പ്രൈസും സമ്മാനിച്ചു ,കേരള വാർത്ത -നീർമാതളം എഡിറ്റർ അശോകൻ സി .ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി .ഡോ.സി രാവുണ്ണി കവിതകളുടെ അവലോകനം നടത്തി,സാഹിത്യ വിമർശകൻ വി.യു .സുരേന്ദ്രൻ മുതിർന്ന മാധ്യമപ്രവർത്തകൻ എം പി സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു .രാജലക്ഷ്മി മഠത്തിൽ സ്വാഗതവും അമൃത പ്രസാദ് നന്ദിയും പറഞ്ഞു.. അതീവ ഹൃദ്യമായി നടന്ന പ്രോഗ്രാമിന്റെ കോർഡിനേറ്റേഴ്സ് താര അതിയടത്തും ജ്യോതിരാജ് തെക്കൂട്ടും ആയിരുന്നു ..