ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു റാന്തൽ വിളിക്കുമായി കെ.എസ്.ഇ.ബി യിലേക്ക് കോൺഗ്രസ് മാർച്ച്.
തൃപ്രയാർ – സംസ്ഥാന സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ തീവെട്ടി കൊള്ള നടത്തുന്നതിൽ പ്രതിഷേധിച്ചു റാന്തൽ വിളക്കുമായി തൃപ്രയാർ കെ. എസ്. ഇ. ബി ഓഫീസിലേക്ക് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും തുടങ്ങിയ മാർച്ച് തൃപ്രയാർ KSEB ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.സർക്കാരിന്റെ കേരളീയം പരിപാടി കോടികൾ ചിലവാക്കി ദൂർത്ത് നടത്തുമ്പോൾ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് റേഷൻ കടകളിൽ അരി ലഭിക്കാതെയും,മാവേലി സ്റ്റോറുകളിൽ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതെയും മരുന്ന് വാങ്ങുന്നതിനായി പണമില്ലാതെ ലക്ഷക്കണക്കിന് വിധവകൾ, വയോജനങ്ങൾ അടക്കം അഞ്ചു മാസമായി പെൻഷൻ ലഭിക്കാതെയും ജനത്തെ സർക്കാർ ബുദ്ധിമുട്ടിലാക്കിയ സമയത്താണ് സർക്കാരിന്റെ ഇരുട്ടടി പോലെ വൈദ്യുതി ചാർജ് ജനങ്ങളിൽ സർക്കാർ അടിച്ചേൽപ്പിച്ചു തീ വെട്ടി കൊള്ള നടത്തുന്നത്. പ്രതിഷേധ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപ്പറമ്പത്ത്, വി ആർ വിജയൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വിനു,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി കെ നന്ദനൻ, ടി വി ഷൈൻ, റീന പത്മനാഭൻ, രഹന ബിനീഷ്, പി സി ജയപാലൻ, കെ വി സുകുമാരൻ, മധു അന്തിക്കാട്ട്, എന്നിവർ സംസാരിച്ചു.ലയേഷ് മാങ്ങാട്ട്,ബിന്ദു പ്രദീപ്, കെ ആർ ദാസൻ, റസിയ അന്തിക്കാട്, പി എം സുബ്രമുണ്യൻ, ബാബു പനക്കൽ,മുഹമ്മദ് റസൽ,അഭിഷിക്ക് അന്തിക്കാട്ട്,മുഹമ്മദലി കണിയാർക്കോട്, ശ്രീദേവി സദാനന്ദൻ,കണ്ണൻ പനക്കൽ,ബിന്ദു സുരേഷ്,പവിത്രൻ അന്തിക്കാട്ട്, ജയരാമൻ അണ്ടേഴത്ത്, പുഷ്‌പ്പാങ്ങധൻ ഞായക്കാട്ട്,സി എസ് സിദ്ധൻ,രഘു നായരുശേരി, പ്രകാശൻ വിയ്യത്ത്, കുട്ടൻ എന്നിവർ സമരത്തിനു നേതൃത്വം നൽകി.