Uncategorized
തളിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളായി നൽകാതിരിക്കുന്ന ക്ഷേമ പെൻഷൻ ഉടൻ വിതരണംചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമ പഞ്ചായത്തിലേക്ക് പ്രകടനവും പ്രതിഷേധയോഗവും നടത്തി. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ നിന്ന് ആരംഭിച്ച ജാഥക്ക് പ്രവാസിമണ്ഡലം പ്രസിഡണ്ട് Pk കാദർ നേതൃത്യം നെൽകി പഞ്ചായത്തിന് മുന്നിൽ നടത്തിയ -പ്രതിഷേധയോഗം പ്രസിഡണ്ട് Pk കാദറിന്റെ അദ്ധ്യക്ഷതയിൽ നാട്ടിക ബ്ലോക്ക്കോൺഗ്രസ് പ്രസിഡണ്ട് -P. i. ഷൗക്കത്തലി ഉൽഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് മുനീർ എടശ്ശേരി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുൽഫിക്കർ, ന്യൂനപക്ഷ സെൽ സംസ്ഥാന കോർഡിനേറ്റർ ഷമീർ മുഹമ്മദാലി – പ്രവാസി ബ്ലോക്ക് പ്രസിഡണ്ട് – Ak വാസൻ വൈസ് പ്രസിഡണ്ട് Tu സുബാഷ് ചന്ദ്രൻ , ജ: സെക്രട്ടറി വാസൻ കോഴി പറമ്പിൽ , വൈസ് പ്രസിസണ്ട് അബ്ദുള്ള -P.B. -മുഹമ്മദ് റസൽ, സെകട്ടറി K-A. മുജിബ് പ്രസംഗിച്ചു. പ്രവാസി കോൺമണ്ഡലം ജ: സെക്രട്ടറി Pk രക്നാ കരൻ സ്വാഗതവും സെക്രട്ടറി – ഷിനോയ് ചന്ദ്രൻ നന്ദി പറഞ്ഞു.
