Uncategorized
(കാത്തിരുപ്പ്…….)
കരളു പൊള്ളുന്നു
കണ്ണിൽ ഇരുട്ടിന്റെ
വിവിധ വിവിധമാം
കാളകൂടാഗ്നികൾ,
നിറയെ പൂ വന്നു കായ്ച്ച
വൃക്ഷങ്ങളിൽ,
ഫലമതത്രയും പൊഴിയുന്നു
കണ്ടുവോ?
വെറുതെ കാത്തിരുപ്പല്ലനാം
വേനലും,
മഴയും മഞ്ഞും
വസന്തകാലങ്ങളും,
മൃതിവരുംമുമ്പു
മോഹങ്ങളൊക്കെയും
മധുരമായ്തന്നെ
പൂക്കണംകായ്ക്കണം.
മിഥുനമാകുവാൻ
കാത്തുനാം ബാല്യത്തിൽ,
പ്രണയവും പ്രണയ
സാഫല്യവും കാത്തു,
ശലഭമായ് ചിത്രശലഭമായ്
ജീവിതം,
വിവിധ വർണങ്ങളാകുവാൻ
കാത്തുനാം,
ഒടുവിലൊടുവിലാ
കാത്തിരുപ്പൊക്കെയും,
വളവുതിരുവുകൾ താണ്ടി
ജന്മത്തിന്നു,
ചുളിവുകൾ വീഴ്ത്തി
യാത്രയാവുമ്പൊഴും,
വലിയ സ്വപ്നങ്ങൾ
കാത്തിരുപ്പാണുനാം…..!!
(ചന്ദ്രശേഖരൻ പ്ലാവളപ്പിൽ)