Uncategorized
അച്ഛൻ ❤
അച്ഛൻ ❤
✍️സാലിബ
മരണവീടാണ്, അവളെ തുറിച്ച് നോക്കുന്ന ചില മുഖങ്ങൾ, അവളും തിരയുകയായിരുന്നു ആരെങ്കിലും അറിയുന്നവർ ഉണ്ടോ? വയസായവർ, ചെറുപ്പക്കാർ, കുട്ടികൾ ഇല്ല ആരും ഇല്ല!
പരിചയക്കാർ ആയി ആരും ഇല്ല. അമ്മൂമ്മ കൂടെ ഉള്ളത് കൊണ്ടാവാം ചില പഴയ അയൽപക്കകാർ അവളെ മനസിലാക്കിയിരിക്കുന്നു, അവർ പരസ്പ്പരം പിറു പിറുക്കുന്നത് അവൾക്കും ചെറുതായി കേൾക്കാമായിരുന്നു, “ആദ്യത്തെ ഭാര്യയിലെ കുട്ടിയാണ് “അതെ എന്നെ കുറിച്ചാണ്!പറയട്ടെ സാരമില്ല. അവസാനമായി കാണാൻ വന്ന ആളെ കാണണം മടങ്ങണം, “അവളെ സംബന്ധിച്ച് അത് ആദ്യത്തെ കാണലും ആണ്.”മരിച്ച് കിടക്കുന്നത് അവളുടെ അച്ഛനാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങൾ, അവൾക്ക് പ്രായം ഒരു വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കി…..
ജോലിയുടെ ഇടയിൽ ആണ് കോൾ വന്നത്, അമ്മാമയാണ് അങ്ങേതലക്കൽ,"ഒരു മരണ അറിയിപ്പുണ്ട് മോളെ 'നിന്റെ അച്ഛൻ മരിച്ചു നിനക്ക് കാണണമെങ്കിൽ പോയി കാണാം!!!മറുപടി എന്ത് പറയും എന്ന് അറിയാൻ കഴിയാതെ അവൾ ഒരു നിമിഷം നിശബ്ദയായി. ഒരു നിമിഷം ആലോചിച്ചു, പോകണം കാണണം ഇനി ഒരിക്കലും പറ്റില്ലാലോ.
മരണവീട്ടിൽ എത്തിയപ്പോൾ അവൾക്ക് പരിചയം ഉള്ള ആരും തന്നെ ഉണ്ടായിരുന്നില്ല, അവളെ മനസ്സിലായവർ വന്നു കെട്ടിപിടിക്കാനും കരയാനും തുടങ്ങി, "ഇപ്പോളാണോ മോളെ വരുന്നത് നിന്നെ കാണാൻ അവൻ ഒരുപാട് കൊതിച്ചിരുന്നു എന്ന് പറഞ്ഞു ഒരു വയസ്സായ സ്ത്രീ കരയാൻ തുടങ്ങി അവൾ അവിടെ തറയിൽ അവർക്ക് അരികിൽ ആയി ഇരുന്നു. അവളുടെ മനസ്സിൽ അപ്പോളും ഒരു മരവിപ്പായിരുന്നു."അച്ഛനെ വന്നു കണ്ടോളു കുട്ടി "എന്ന് ആരോ വന്നു പറഞ്ഞു. മനസ്സ് വേദനകൊണ്ട് പിടയ്ക്കാൻ തുങ്ങിയിരുന്നു..
ചില്ലിലൂടെ ഉള്ളിൽ കിടക്കുന്ന ആളെ കണ്ടപ്പോൾ സങ്കടം ഒളിപ്പിക്കാൻ അവൾക്ക് കഴിഞ്ഞില്ല, ആദ്യമായി കാണുവാണെങ്കിലും വർഷങ്ങളായി ഉള്ളിലുള്ള അച്ഛനെന്ന വികാരം ആയിരിക്കും കണ്ണുനീരായി കവിളിലൂടെ പൊട്ടിഒഴുകിയത്............
അച്ഛനുവേണ്ടി 🌹🌹
Saliba