എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർ ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു.
മഹാനായ ബഹുമുഖ പ്രതിഭയുമായ ആർ.ശങ്കറിന്റെ 51ാം മത് അനുസ്മരണ സമ്മേളനം തൃപ്രയാർ ശ്രീനാരായണഹാളിൽ നടന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എസ് എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി, കെപിസിസി പ്രസിഡണ്ട് , കേരള മുഖ്യമന്ത്രി എന്നിങ്ങനെ സമുന്നതങ്ങളായ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന മഹാനായ ആർ.ശങ്കർ ആരുടെ മുന്നിലും ശിരസ്സ് കുനിക്കാത്ത നട്ടെല്ല് വളക്കാത്ത നേതാവായിരുന്നു എന്ന് യൂണിയൻ പ്രസിഡണ്ട്
ശ്രീ. ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
പിന്നോക്ക സമുദായങ്ങളുടെ പുരോഗതിക്കും വളർച്ചക്കും വേണ്ടി താൻ വിശ്വസിക്കുന്ന ആശയങ്ങളും , ആദർശങ്ങളും | മുറുകെപ്പിടിച്ചുകൊണ്ട് കേരള സമൂഹത്തെ നയിച്ച മഹാനായിരുന്നു
ആർ.ശങ്കർ. കേരളത്തിലെ
ഉപ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളിൽ ഇരിക്കുമ്പോഴാണ് കേരളത്തിൽ ആദ്യമായി വിധവാ പെൻഷൻ, വാർദ്ധ്യക്യകാല പെൻഷൻ ,
വികലാംഗ പെൻഷൻ, ഗ്രന്ഥശാല ഡയറക്ടറി പ്രകാശനം,
സർക്കാർ ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയത്
ആർ .ശങ്കറിന്റെ നേതൃത്വത്തിൽ ആയിരുന്നു .
അനുസ്മരണ യോഗം യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണാത് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ
വൈസ് പ്രസിഡണ്ട്
പി.വി.സുദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എസ്.എൻ ഗുരു കോളേജ് പ്രിൻസിപ്പാൾ Dr. സരസു മുഖ്യാധിതിയായിരുന്നു. യൂണിയൻ സെക്രട്ടറി മോഹനൻ
കണ്ണൻപുള്ളി സ്വാഗതവും,
ബോർഡ് മെമ്പർ പ്രകാശ് കടവിൽ നന്ദിയും പറഞ്ഞു. ബോർഡ് മെമ്പർ ജയന്തൻ പുത്തൂർ, യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ്, വനിതാസംഘം സെക്രട്ടറി
ശ്രീജ മൗസ്മി, യൂണിയൻ കൗൺസിലർ മാരായ നരേന്ദ്രൻ തയ്യിൽ ,
നാരായണദാസ് കരിപ്പാടത്ത് ,
ദീപൻ മാസ്റ്റർ, ബിനോയ് പാണപറമ്പിൽ ,
സി എസ് ഗണേശൻ , കെ വി ജയരാജൻ, തുഷാർ ഇല്ലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി .ശാഖാ ഭാരവാഹികൾ,
വനിതാ സംഘം,
മൈക്രോ ഫിനാൻസ്, യൂത്ത്മൂവ്മെന്റ്, ബാലജനയോഗം ഭാരവാഹികൾ, ശ്രീനാരായണീയർ തുടങ്ങിയവർ പങ്കെടുത്തു.