തളിക്കുളം ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 16 വാർഡുകളിൽ നിന്ന് അപേക്ഷിച്ച 700 പേർക്കായി 80000 ( എൺപതിനായിരം ) തൈകളും വിത്തുകളും വിതരണം ചെയ്യുന്നത്. പച്ചമുളക്, തക്കാളി, വഴുതന, കൊത്തമര, ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയ 6 ഇനങ്ങളടങ്ങുന്ന 110 ഹൈബ്രിഡ് തൈകളാണ് ഓരോ ഗുണഭോക്താക്കൾക്കും നൽകുന്നത്. കുമ്പളം, വെള്ളരി, ചീര, പയർ, വെണ്ട, മത്തൻ, കൈപ്പ, പടവലം, ചുരക്ക തുടങ്ങിയ ഗുണമേന്മയുള്ള വിത്തുകളും വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ഭഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, ഷിജി സി കെ, കെ കെ സൈനുദ്ദീൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ടി.ആർ അഞ്ജന പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് മാരായ വി. ബി. ബിനു, ജിഷ കെ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. കൃഷി അസിസ്റ്റന്റ് മാജി അഗസ്റ്റിൻ ചടങ്ങിൽ നന്ദി പറഞ്ഞു.