തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 24 ജനകീയസൂത്രണ പദ്ധതി പ്രകാരം കന്നുകാലികൾക്കുള്ള ധാതുലവണ മിശ്രിതവും വിരമരുന്നും വിതരണം ചെയ്തു.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കന്നുകാലികളില്‍ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക,
ആരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 5 കിലോഗ്രാം വിറ്റാമിൻ, 5 ലിറ്റർ കാൽസ്യം ടോണിക്ക്, 1 ലിറ്റർ ലിവർ ടോണിക്ക്, വിരമരുന്ന് എന്നിവയടങ്ങുന്ന 1200 രൂപ വില വരുന്ന ധാതുലവള മിശ്രിത കിറ്റാണ് സൗജന്യമായി 100 ഗുണഭോക്താക്കൾക്ക് നൽകുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ , വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, ഷിജി. സി. കെ, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വെറ്റിനറി ഡോക്ടർ ആര്യ ടി. എസ് പദ്ധതി വിശദീകരണം നടത്തി. ഉദ്യോഗസ്ഥരായ രമ്യ, ബിജോയ്, അനിത, രമേഷ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.