സ്മാർട്ട് അംഗൻവാടിക്ക് തറക്കല്ലിട്ടു.
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ 36-ാം നമ്പർ അനശ്വര അംഗൻവാടിക്ക് ടി.എൻ. പ്രതാപൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30.5 ലക്ഷം ഉപയോഗിച്ച് നിർമ്മിക്കുന്നതിന്റെ നിർമ്മാണോത്ഘാടനം നടത്തി . അംഗൻവാടിയിൽ നടന്ന ചടങ്ങിൽ എം.പി ടി.എൻ പ്രതാപൻ തറക്കല്ലിട്ട് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ , അഡ്വ .ഏ.യു. രഘുരാമൻ പണിക്കർ , വാർഡ് മെമ്പർ ആന്റോ തൊറയൻ , വൈ.പ്രസിഡന്റ് ഒ.എസ് അഷ്റഫ് ,വികസന സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി ബാലകൃഷ്ണൻ , സി ഡി പി ഒ രജ്ഞിനി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എച്ച് ഹബീബ് , ആരോഗ്യ – വിദ്യഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ഷീജ സദാനന്ദൻ , ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ രഹ്ന പ്രജു എന്നിവർ പ്രസംഗിച്ചു . മെമ്പർമാരായ രതി അനിൽകുമാർ , സിജോ പുലിക്കോട്ടിൽ ഹെൽത്ത് ഇൻസ്പെക്ടർ ദേവദാസ് , അംഗൻവാടി വർക്കർ സതി രംഗൻ , ഹെൽപ്പർ ദിവ്യ എ എൽ എം സി അംഗങ്ങളായ പ്രകാശൻ കണ്ട ങ്ങത്ത് , മുകുന്ദൻ വേളൂക്കര , സുശീല രാജൻ , വിജയ പ്രകാശൻ , സുഭദ്ര രവി , ഉഷ എൻ.എസ് എന്നിവർ നേതൃത്വം നൽകി