Uncategorized

തൃശ്ശൂർ,ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ നൂതന സംരംഭമായ ബോധവത്കരണ ക്യാമ്പയിൻ “ചായ പീടിക -ആരോഗ്യപട്ടണത്തിലെ ചായക്കഥ” യുടെ ലോഗോ പ്രകാശനം ബഹു. തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ. കൃഷ്ണ തേജ IAS നിർവഹിച്ചു. തൃശൂർ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സജീവ്കുമാർ പി, ജില്ലാ എജുക്കേഷൻ &മാസ്സ് മീഡിയ ഓഫീസർ ശ്രീ.സന്തോഷ്‌കുമാർ,ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ്ജ് (എൻ യു എച്ച് എം ) ശ്രീമതി സിസി പോൾ , ആരോഗ്യകേരളം കൺസൾട്ടന്റ് (ഡി &സി ) ശ്രീമതി ഡാനി പ്രിയൻ,തൃശൂർ എൻ യു എച്ച് എം- എൽ എച്ച് വി ശ്രീമതി മോഹനവല്ലി, അക്കൗണ്ടന്റ് ശ്രീമതി ഹണി എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ജില്ലയിലെ മുഴുവൻ നഗരസഭകൾ -നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തും. ആകർഷണീയമായ രീതിയിലൂടെ ആരോഗ്യ സന്ദേശങ്ങൾ ജങ്ങളിലേക്കെത്തിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.തദ്ദേശിയമായി ആവശ്യമായ വിഷയങ്ങളായിരിക്കും ക്യാമ്പയിനിലൂടെ ബോധവത്കരണത്തിനായി ഓരോ നഗരസഭയിലും തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ ഓരോ നഗരസഭയിലും ഒരു ദിവസം വൈകീട്ട് 4 മണി മുതൽ 7 മണിവരെ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ചു പരിപാടി സംഘടിപ്പിക്കും.ആരോഗ്യത്തിലേക്കൊരു ചുവട്‌ എന്ന പേരിൽ സായാഹ്ന നടത്തത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ, നാടമുറിച്ചുള്ള ഉദ്ഘാടനം, ആരോഗ്യസംഭാഷണം, ബോധവത്കരണ ലഘു നാടകം, ബി എം ഐ ചെക്കിങ് -ഡയറ്റ് കൗൺസിലിങ്, ആരോഗ്യ പരിശോധനകൾ, പോഷകാഹാര പ്രദർശനം, ആരോഗ്യസന്ദേശങ്ങളടങ്ങിയ കളികൾ, പ്രദേശവാസികളുടെ കൾച്ചറൽ ഫെസ്റ്റ്,ഔഷധസസ്യ വിതരണം,മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് പ്രകൃതിദത്തമായ ചായകളും, പോഷക ഇലയടയും രുചിക്കാം. ക്യാമ്പയിനിന്റെ പ്രഥമ പരിപാടി 10.11.2023ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ വരുന്ന നഗരകുടുംബരോഗ്യകേന്ദ്രംആനാപുഴ കേന്ദ്രീകരിച്ചു നടക്കും.ബഹു കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിക്കും. തൃശൂർ ദേശീയ നഗര ആരോഗ്യ ദൗത്യം,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ), കൊടുങ്ങല്ലൂർ നഗരസഭ, നഗര കുടുംബരോഗ്യകേന്ദ്രം ആനാപ്പുഴ, ഐ സി ഡി എസ്, കുടുംബശ്രീ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close