Uncategorized
രാഗഹാരം
- ദേവരാഗം –
ഇനിയാരു ചൊല്ലും
ഇനിയാരു കേൾക്കും
ഇതൾ വിടരുന്നാ
പ്രണയകാര്യം
ഇനിയാരു പാടും
ആരതിൽ ലയിക്കും
ഇളംമലർപോലാ
പ്രണയകാവ്യം
ഇളംചിരി പോലെ
മെല്ലെ വിടരുന്ന
നറുനിലാവിന്റെ
മൃദുലസ്പർശം
ഇമയടക്കാതെ
കൗതുകം കാണുന്ന
കമനീയകാന്തി
നിറനടനം
മിഴിപൂട്ടി നില്ക്കെ
മധുമഴധൂളി
പോലെ മുഖത്തേൽക്കും
കുളിർമധുരം
നുരനുരഞ്ഞെത്തും
നവ്യാനുഭൂതിതൻ
പുളകങ്ങളേകു-
മാ ദേവരാഗം
ഇനിയാരു ചൊല്ലും
ഇനിയാരു കേൾക്കും
ഇതൾ വിടരുന്നാ
പ്രണയകാര്യം
ഇനിയാരു പാടും
ആരതിൽ ലയിക്കും
ഇളംമലർ പോലാ
പ്രണയകാവ്യം.
രചന : എം പി ശ്രീകുമാർ