Uncategorized
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
തൃശ്ശൂർ,ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ നൂതന സംരംഭമായ ബോധവത്കരണ ക്യാമ്പയിൻ "ചായ പീടിക -ആരോഗ്യപട്ടണത്തിലെ ചായക്കഥ" യുടെ ലോഗോ പ്രകാശനം ബഹു. തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ. കൃഷ്ണ തേജ IAS നിർവഹിച്ചു. തൃശൂർ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സജീവ്കുമാർ പി, ജില്ലാ എജുക്കേഷൻ &മാസ്സ് മീഡിയ ഓഫീസർ ശ്രീ.സന്തോഷ്കുമാർ,ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ്ജ് (എൻ യു എച്ച് എം ) ശ്രീമതി സിസി പോൾ , ആരോഗ്യകേരളം കൺസൾട്ടന്റ് (ഡി &സി ) ശ്രീമതി ഡാനി പ്രിയൻ,തൃശൂർ എൻ യു എച്ച് എം- എൽ എച്ച് വി ശ്രീമതി മോഹനവല്ലി, അക്കൗണ്ടന്റ് ശ്രീമതി ഹണി എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ജില്ലയിലെ മുഴുവൻ നഗരസഭകൾ -നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തും. ആകർഷണീയമായ രീതിയിലൂടെ ആരോഗ്യ സന്ദേശങ്ങൾ ജങ്ങളിലേക്കെത്തിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.തദ്ദേശിയമായി ആവശ്യമായ വിഷയങ്ങളായിരിക്കും ക്യാമ്പയിനിലൂടെ ബോധവത്കരണത്തിനായി ഓരോ നഗരസഭയിലും തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ ഓരോ നഗരസഭയിലും ഒരു ദിവസം വൈകീട്ട് 4 മണി മുതൽ 7 മണിവരെ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ചു പരിപാടി സംഘടിപ്പിക്കും.ആരോഗ്യത്തിലേക്കൊരു ചുവട് എന്ന പേരിൽ സായാഹ്ന നടത്തത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ, നാടമുറിച്ചുള്ള ഉദ്ഘാടനം, ആരോഗ്യസംഭാഷണം, ബോധവത്കരണ ലഘു നാടകം, ബി എം ഐ ചെക്കിങ് -ഡയറ്റ് കൗൺസിലിങ്, ആരോഗ്യ പരിശോധനകൾ, പോഷകാഹാര പ്രദർശനം, ആരോഗ്യസന്ദേശങ്ങളടങ്ങിയ കളികൾ, പ്രദേശവാസികളുടെ കൾച്ചറൽ ഫെസ്റ്റ്,ഔഷധസസ്യ വിതരണം,മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് പ്രകൃതിദത്തമായ ചായകളും, പോഷക ഇലയടയും രുചിക്കാം. ക്യാമ്പയിനിന്റെ പ്രഥമ പരിപാടി 10.11.2023ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ വരുന്ന നഗരകുടുംബരോഗ്യകേന്ദ്രംആനാപുഴ കേന്ദ്രീകരിച്ചു നടക്കും.ബഹു കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിക്കും. തൃശൂർ ദേശീയ നഗര ആരോഗ്യ ദൗത്യം,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ), കൊടുങ്ങല്ലൂർ നഗരസഭ, നഗര കുടുംബരോഗ്യകേന്ദ്രം ആനാപ്പുഴ, ഐ സി ഡി എസ്, കുടുംബശ്രീ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വെള്ളക്കെട്ടിന് പരിഹാരവുമായി ജില്ലാ കളക്ടര്‍ മഴയെത്തുടര്‍ന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പൂങ്കുന്നം, അയ്യന്തോള്‍, പുതൂര്‍ക്കര പ്രദേശങ്ങളിലെ തോടുകളിലും ചാലുകളിലുമുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് നിര്‍ദ്ദേശം. വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തിലും തോടുകളില്‍ നിന്നും വെള്ളം കവിഞ്ഞൊഴുകി റോഡിലും വെള്ളം കെട്ടിക്കിടന്ന് ഗതാഗത തടസ്സമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിഹാരത്തിന് കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ചാലുകളിലേയും തോടുകളിലേയും ചണ്ടി നീക്കും. ചേറ്റുപുഴ ഭാഗത്തെ ചാലുകളിലെ കുളവാഴ, ചണ്ടി, കരിവാരി നീക്കം ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാനാണ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്നിവരും ഇറിഗേഷന്‍, കെ.എല്‍.ഡി.സി ഉദ്യോഗസ്ഥരും വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പുഴക്കല്‍ മുതല്‍ ഏന്മാവ് വരെ നാളെ (നവംബര്‍ 8 ) രാവിലെ മുതല്‍ പരിശോധന നടത്തും. വെള്ളക്കെട്ടുണ്ടാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും അതിന് പരിഹാര മാര്‍ഗങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് മുമ്പാകെ പരിശോധന സംഘം സമര്‍പ്പിക്കുകയും ചെയ്യും. നവംബര്‍ 10 ന് ഡിഡിഎം കൂടാനും തീരുമാനിച്ചു. പാടശേഖരങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും സാഹചര്യം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു അനുയോജ്യമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുക. ഇന്ന് (നവംബര്‍ 7) വൈകീട്ട് തുടങ്ങിയ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടര്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ക്ക് വേഗത കൂട്ടി. പി. ബാലചന്ദ്രന് എംഎല്‍എയും ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വെള്ളക്കെട്ട് പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഒഴുക്കിന് തടസ്സമായ കുളവാഴയും മറ്റും നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ പുല്ലഴി, ചേറ്റുപുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ റെജില്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
Related Articles
സർവ്വീസ് പെൻഷൻ പിടിച്ചു പറിക്കാൻ സർക്കാർ ശ്രമം: അനിൽ പുളിക്കൽ തൃപ്രയാർ : സർക്കാർ ജീവനക്കാരുടെയും, സർവ്വീസ് പെൻഷൻകാരുടെയും പേരിൽ സർക്കാർ നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയിലൂടെ ശമ്പളവും പെൻഷനും പിടിച്ചു പറിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് DCC ജന:സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. മെഡിസെപ് പദ്ധതിയിലെ ആക്ഷേപകങ്ങൾക്ക് പോലും പരിഹാരം കാണാത്ത സർക്കാർ ജീവാന ന്ദം പറഞ്ഞു വരുന്നത് പെൻ ഷ നേഴ്സിൻ്റെ ആനുകൂല്യങ്ങൾ കവരാൻ വേണ്ടി മാത്രമാണെന്ന് അനിൽ പുളിക്കൽ കൂട്ടി ചേർത്തു. പെൻഷൻ പരിക്ഷ്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശീക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക , ജിവാനന്ദം ഉപേക്ഷിക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാർ സബ്ബ് ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ പുളിക്കൽ. പ്രതിഷേ യോഗത്തിൽ ksspa നിയോജക മണ്ഡലം പ്രസിഡന്റ് മൈത്രി ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. V R ജഗദീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി , A N സിദ്ധപ്രസാദ് മാസ്റ്റർ , SR ഷണമുഖൻമാസ്റ്റർ , PB കൃഷ്ണകുമാർ മാസ്റ്റർ , ഷഹില ടീച്ചർ ,നന്ദിനി ടീച്ചർ , വനജ , അനില Ks , G യശോദ , ജോജോ, നന്ദകുമാർ , M രാധാകൃഷ്ണൻ , ജയകൃഷണബാബു, ദിനേശൻ മാസ്റ്റർ, വെങ്കിടേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും ,തിലകൻ മാസ്റ്റർ നന്ദിയും പറഞ്ഞു
July 1, 2024
തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ.സൗഹൃദ സംഗമം സംഘടിപ്പിച്ചു. തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ സി. ഒ. എ തൃപ്രയാർ മേഖലാ കമ്മറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കുമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മിയ കൺവെൻഷൻ സെൻ്റർ മാനേജിംഗ് പാർട്ടണർ റജീബ് ലാലിൻ്റെ നേതൃത്വലായിരുന്നു സൗഹൃദ സംഗമം . സി ഒ എ തൃപ്രയാർ മേഖലാ പ്രസിഡണ്ട് കെ.ബി.ബൈജു അധ്യക്ഷത വഹിച്ചു. സി. ഒ എ. മേഖലാ സെക്രട്ടറി സുമേഷ് കുമാർ ട്രഷറർ ഇ എൽ ടോണി, ഗ്രാമ്യ – ഓർബിറ്റ് ഫിനാൻസ് ഡയറക്ടർ സി. എസ് ദേവരാജ്, പ്രോഗ്രാം ഇൻ ചാർജ് പ്രദിപ് കെ.എൽ, ചലച്ചിത്ര സംവിധായകനും അന്തിക്കാട് മഹാത്മാ കേബ്ൾ ടി.വി ഉടമയുമായ സജീവൻ അന്തിക്കാട് എന്നിവർ സംസാരിച്ചു മിയ കൺവെൻഷൻ സെൻ്ററിൻ്റെ ഉപഹാരം മാനേജിംഗ് പാർട്ടണർ റജിബ് ലാൽ സി ഒ എ ഭാരവാഹികൾക്കു കൈമാറി. കൺവെൻഷൻ സെൻ്റർ പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങളുടെ കലാപ്രകടനങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
February 6, 2024