നാട്ടിക ശ്രീ നാരായണഗുരുമന്ദിരാങ്കണത്തിൽ ഗുരുവർഷം -171 വിപുലമായി ആഘോഷിച്ചു.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടുകൂടി വിവിധ താളമേള ങ്ങളോടുകൂടി ഗുരുമന്ദിരാങ്കണം ഉത്സവപ്രതീതി ഉളവാക്കി.
വൈകിട്ട് 4 മണിയോടുകൂടി സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര നാട്ടിക എസ്എൻഡിപി യൂണിയൻ ഘോഷയാത്രയെ തൃപ്രയാറിൽ നിന്ന് സ്വീകരിച്ചുകൊണ്ട് തിരിച്ചു ആറു മണിയോട് കൂടി ഗുരുമന്ദിരാങ്കണത്തിൽ എത്തിച്ചേർന്നു.
വൈകിട്ട് 7 മണിയോടുകൂടി സാംസ്കാരിക സമ്മേളനം ആരംഭിച്ചു. സാംസ്കാരിക സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ശ്രീ എ വി സഹദേവൻ അവർകൾ അധ്യക്ഷത വഹിച്ചു.
2025ലെ സംസ്ഥാന സർക്കാരിന്റെ ചെമ്മീൻ കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ ഷൈൻ ടീ ഭാസ്കരനെയും ഔദ്യോഗിക ജീവിതത്തിൽ ശ്രദ്ധേയമായ മികവ് തെളിയിച്ച ഡോക്ടർ എൻ എസ് ജ്യോതിയെയും എം ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഐശ്വര്യവേളയ്ക്കാട്ട് ഡോക്ടർ അഖില രാജ് ഡോക്ടർ കുമാരി ഹാപ്പി കെ പ്രേമദാസ് കുമാരി ദിയ ശർമ മാസ്റ്റർ അതുൽ കൃഷ്ണയെയും യോഗത്തിൽ അനുമോദിച്ച ആദരിച്ചു.
സാഹിത്യമത്സര വിജയികളെയും യോഗത്തിൽ ആദരിച്ചു.
നാട്ടിക സാമൂഹ്യ ക്ഷേമനിധി വിദ്യാർത്ഥികൾക്കായുള്ള കേഷ് അവാർഡ് വിതരണവും നടന്നു.
വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു. സി കെ സുഹാസ് ബൈജു കോറോത്ത് എൻഎ പി സുരേഷ് കുമാർ സിപി രാമകൃഷ്ണൻ മാസ്റ്റർ സുഭാഷ് ചന്ദ്രൻ മാസ്റ്റർഇ എൻ ആർ പ്രേം ലാൽ സുഗതൻ തോട്ടുപുര ടി കെ ദയാനന്ദൻ ദിവാകരൻ കൊടപ്പുള്ളി പിസി പ്രേമദാസ് സുരേഷ് ഇയാനി അംബിക ടീച്ചർ ഗണേശൻ സി എസ് സി കെ ഗോപകുമാർ ഷീല രാജൻ യതീഷ് ഇയാനി രാജൻ കാട്ടുങ്ങൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.