Uncategorized
വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് കേരളത്തെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ NDA നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം KSEB ഓഫീസിലേക്ക് പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി..
BDJS ജില്ലാ പ്രസിഡൻ്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ ധർണ്ണ ഉത്ഘാനം ചെയ്തു.. BJP മണ്ഡലം പ്രസിഡൻ്റ് E. P. ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജനറൽ സെക്രട്ടറി A. K. ചന്ദ്രശേഖരൻ സ്വാഗതവും വൈസ് പ്രസിഡൻറ് ഭഗീഷ് പൂരാടൻ നന്ദിയും പറഞ്ഞു.. NDA നേതാക്കളായ ഷൈൻ നെടിയിരുപ്പിൽ, ലാൽ ഊണുങ്ങൽ, രശ്മി ഷിജോ, ഗോകുൽ കരീപ്പിള്ളി, P. K. ബേബി, ദയാനന്ദൻ ഏറാട്ട്, ബിന്നി അറക്കൽ, അനിൽകുമാർ, വേലായുധൻ മയൂർ തുടങ്ങിയവർ നേതൃത്യം നല്കി..