Uncategorized
സിപിഐ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തി
സിപിഐ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തി
നാട്ടിക: സിപിഐ ത്യശൂർ ജില്ലാ കൗൺസിലിൻ്റെ നേത്യത്വത്തിൻ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു വിദേശകാര്യ വിദഗ്ദൻ ജിനു സഖറിയ ഉമ്മൻ, മുസ്ലീം ലീഗ് നേതാവ് കെ എൻ എ ഖാദർ ,എൽ ഡി എഫ് തൃശ്ശൂർ ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യഷത വഹിച്ചു എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷീല വിജയകുമാർ, കെ പി സന്ദീപ് : ഷീന പറയങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു സി പി ഐ ജില്ലാ അസി: സെക്രട്ടറി ടി ആർ രമേശ് കുമാർ സ്വാഗതവും നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ നന്ദിയും രേഖപ്പെടുത്തി പലസ്തീൻ – ഇസ്രയിൽ സംഘർഷത്തെ മതങ്ങൾ തമ്മിലുള്ള സംഘർഷം എന്ന നിലയിൽ ബോധപൂർവ്വം പ്രചരണം നടക്കുന്നുണ്ട് വസ്തുതകളെ മറച്ച് വെച്ച് കൊണ്ടാണ് ഇത്തരം ഒരു പ്രചരണം സംഘപരിവാർ നടത്തുന്നത് പലസ്തീൻ ബഹുമത സംസ്കാരമുള്ള ഒരു രാജ്യമാണ് സ്വന്തം നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുള്ള അതിജീവനമാണ് പലസ്തീനിൽ എഴുപത്തഞ്ച് വർഷമായി നടക്കുന്നത് എന്ന് ജിനു സഖറിയ ഉമ്മൻ അഭിപ്രായപ്പെട്ടു സി പി ഐ എല്ലാ കാലത്തും പാലസ്തീനി നൊപ്പം നിലകൊണ്ട പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു കെ എൻ ഏ ഖാദർ പാലസ്തീൻ ഇസ്രിയൽ സംഘർഷത്തെ സാമ്രാജ്യത്വ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവും ആയ പ്രക്ഷോഭം എന്ന നിലയിൽ ആണ് നോക്കി കാണേണ്ടതെന്ന് മുസ്ലീം ലീഗ് നേതാവ് കെ എൻ ഏ ഖാദർ അഭിപ്രായപ്പെട്ടു പാലസ്തീനിനെ ഇല്ലാതാക്കിക്കൊണ്ടാണ് ഇസ്രയിൽ രാഷ്ട്രത്തിൻ്റെ പിറവി ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് കേന്ദ്ര ഭരണകൂടം ഏകപക്ഷീയമായ ഇസ്രയിൽ അനുകൂല നിലപാട് സ്വീകരിക്കുന്നത് നമ്മൾ ഇസ്രയിലിലെ മനുഷ്യർക്കെതിരായല്ല പരിപാടികൾ നടത്തുന്നത് മറിച്ച് ഇസ്രയലിലെ യുദ്ധവെറിയൻമാരായ ഭരണകൂടത്തിനെതിരായാണ് നമ്മൾ അണിനിരക്കുന്നത് ഐക്യരാഷട്ര സഭ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ് ഇസ്രയിൽ നടത്തുന്നത് ലോകത്ത് നടക്കുന്നഎല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ് ജനാധിപത്യം ഭൂരിപക്ഷത്തിൻ്റെ ആധിപത്യം ആയി ഇന്ന് മാറ്റപ്പെടുകയാണ് കെ എൻ ഏ ഖാദർ അഭിപ്രായപ്പെട്ടു
