Uncategorized
കാട്ടൂര്‍ പൊലീസ് സേനയ്ക്ക് സഹായവുമായി മണപ്പുറം ഫിനാൻസ്
വലപ്പാട്, കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാൻസ് അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മഷീന്‍ നല്‍കി. മണപ്പുറം ഹൗസില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി. പി. നന്ദകുമാര്‍ കാട്ടൂര്‍ എസ് ഐ വിജു പൗലോസിന് മഷീന്‍ കൈമാറി. രാത്രികാലങ്ങളില്‍ പൊലീസിനെ തിരിച്ചറിയുന്നതിനുള്ള ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പടെ നിരവധി സഹായങ്ങളാണ് മണപ്പുറം ഫിനാൻസ് തൃശൂരിലെ പൊലീസ് സേനയ്ക്ക് നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ എഎസ്‌ഐ സജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിനല്‍, മണപ്പുറം ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാർ , സീനിയര്‍ പിആര്‍ഒ കെ. എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.