Uncategorized
തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടൻ്റെ രണ്ട് മാസത്തെ ഓണറേറിയം ഉൾപ്പെടെ 25000 രൂപ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിക്ടറി ക്ലബ്ബിന് കൈമാറി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടൻ്റെ രണ്ട് മാസത്തെ ഓണറേറിയം ഉൾപ്പെടെ 25000 രൂപ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിക്ടറി ക്ലബ്ബിന് കൈമാറി.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ ഭഗീഷ് പൂരാടൻ്റെ ഓണറേറിയം ഉൾപ്പെടെ 25000 രൂപയാണ് വാടാനപ്പള്ളി, തളിക്കുളം മേഖലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചിലങ്ക ബീച്ചിലുള്ള വിക്ടറി ക്ലബ്ബിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് നൽകിയത്. ക്ലബ്ബ് പ്രസിഡൻറ് രാജു ആലയിലിന് ഭഗീഷ് പൂരാടൻ ഓണറേറിയം കൈമാറി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ആലുങ്ങൽ, കെ.ബി ശ്രീജിത്ത്,
ക്ലബ്ബ് ഭാരവാഹികളായ അഷിൽ കെ.ജി, മുരളി ആലുങ്ങൽ, മോഹനൻ ഇത്തിക്കാട്ട്, സുഗുണൻ ചക്കി, ഷിനോദ് കുട്ടൻപാറൻ എന്നിവർ സന്നിഹിതരായിരുന്നു.