Uncategorized
വലപ്പാട് ഉപജില്ല കലോത്സവം സംഘാടകസമിതി യോഗം ചേർന്ന് കലോത്സവം 2023 നവംബർ 27, 28 ,29 ,30 തീയതികളിൽ നടത്താൻ തീരുമാനിച്ചു.
വലപ്പാട് ഉപജില്ല കലോത്സവം സംഘാടകസമിതി യോഗം ചേർന്ന് കലോത്സവം 2023 നവംബർ 27, 28 ,29 ,30 തീയതികളിൽ നടത്താൻ തീരുമാനിച്ചു.
27ന് സ്റ്റേജിതര ഇനങ്ങൾ നടക്കും .28- 11 -2023 രാവിലെ 9. 30ന് ഉദ്ഘാടന സമ്മേളനവും 30 -11- 2023 വൈകിട്ട് 5 മണി മുതൽ സമാപന സമ്മേളനവും നടത്താൻ തീരുമാനിച്ചു.
സംഘാടകസമിതി ചെയർമാൻ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം ആർ ദിനേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാർ ചെയ്ത പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രജനി ബാബു, ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. കല, ജൂബി പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി. എസ്. മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ് , ബിന്ദു പ്രദീപ്, സുഹാസ് പിടിഎ പ്രസിഡണ്ട് പി എസ് പി. നസീർ, വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം. എ. മറിയം ,പ്രോഗ്രാം കൺവീനർ എ .ലസിത എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ജയബിനി സ്വാഗതവും .നന്ദി പ്രധാന അധ്യാപിക സുനിതടീച്ചർ പ്രകാശിപ്പിച്ചു.
