എന്റെ തൊഴിൽ എന്റെ അഭിമാനം” പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷൻ പ്രത്യേക രജിസ്ട്രേഷൻ പ്രവർത്തനമായ “സ്റ്റെപ്പ് അപ്പ്” ക്യാമ്പയിന് തുടക്കം കുറിച്ച്
തളിക്കുളം ഗ്രാമപഞ്ചായത്ത്…
നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾ തൊഴിലന്വേഷകരിലേക്ക് എത്തിക്കുന്ന DWMS ( ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ) വഴി 20 ലക്ഷം പേരെ രജിസ്റ്റർ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്റ്റെപ് അപ്പ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്തിൽ ജാലകം സർവ്വേ പ്രകാരം 4807 പേരെ കണ്ടെത്തിയതിൽ 1010 പേർ മാത്രമാണ് DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂത്ത് വളണ്ടിയർമാർക്ക് പരിശീലനം നൽകി തൊഴിലന്വേഷകരുടെ വീട്ടിലെത്തിയാണ് രെജിസ്ട്രേഷൻ നടത്തുക. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് രെജിസ്ട്രേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. സ്റ്റെപ് അപ്പ് ലോഗോ പ്രകാശനവും നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങിൽ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി. കെ. അനിത ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, എം കെ ബാബു, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ഭഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, ബിന്നി അറക്കൽ, കുടുംബശ്രീ സി ഡിഎസ് അംബിക, അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രമണി, കമ്മ്യൂണിറ്റി അംബാസഡർ അഞ്ജു സുജിത്, ജോബ്സീക്കർ മിനി രമേഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.