തളിക്കുളത്ത് കാൻ തൃശൂർ ശിൽപ്പശാല നടത്തി
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ ആരോഗ്യ വകുപ്പിന്റെ പദ്ധതിയായ കാൻ തൃശൂർ
പ്രോഗ്രാമിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടത്തി. തളിക്കുളം വികാസ് ട്രസ്റ്റിൽ നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് മുഖ്യാതിഥിയായി. തളിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ.ബാബു സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ഹനീഷ്കുമാർ നന്ദി രേഖപ്പെടുത്തി.തളിക്കുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ.അനിത, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം.മെഹബൂബ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൾ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഭഗീഷ് പൂരടാൻ, കല ടീച്ചർ, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ സിംഗ് വാലത്ത്, സി.കെ.ഷിജി, സന്ധ്യ മനോഹരൻ, ബിന്നി അറക്കൽ, വാടാനപ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ.ഗോപകുമാർ,ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രമണി,സി.ഡി.എസ് മെമ്പർ അംബിക എന്നിവർ പ്രസംഗിച്ചു.തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ, വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ സർജൻ ഡോ.ഗോപു,വലപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്.രമേഷ്,തളിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ഹനീഷ്കുമാർ എന്നിവർ ക്ലാസ്സ് എടുത്തു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ടി. സുജിത്, കെ.എ. ജിതിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ വി.എം.ജയലക്ഷ്മി, പി.എസ്.കാവ്യ, പാലിയേറ്റീവ് നേഴ്സ് പി.എസ്.ജിഷ, എം.എൽ.എസ്.പി മാരായ പി.സി.ലേഖമോൾ, സി.ടി.ടിനു,കെ.പി.ഹിമ എന്നിവർ നേതൃത്വം നൽകി.
ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,അംഗൻവാടി പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.വാർഡ് തല ശില്പശാലകൾ നവംബർ 20 ന് മുമ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചു.