Uncategorized
ദേശീയ ആയുർവേദ ദിനം
വലപ്പാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ.പ്രഹർഷൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷിനിത ആഷിഖ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപനത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോയ് ജോസഫ് സ്വാഗതവും. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. അജിത എം.എ നന്ദിയും പറഞ്ഞു. ആയുർവേദത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ ഡോ.മീരാനന്ദൻ,ജീവിതശൈലി രോഗങ്ങളും ചികിത്സയും എന്ന വിഷയത്തിൽ ഡോ. പ്രിയ. ടി. പി എന്നിവർ ക്ലാസ് എടുത്തു. പൊതുജനങ്ങൾക്കായി ആയുർവേദ എക്സിബിഷനും സംഘടിപ്പിച്ചു.