വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ശ്രവണ സഹായികൾ വിതരണം ചെയ്തു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായി, വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ശ്രവണ സഹായികൾ വിതരണം ചെയ്തു. മെഡിക്കൽ പരിശോധനയും ഓഡിയോഗ്രാം ചെയ്ത കണ്ടെത്തിയ 53 ഓളം വരുന്ന വയോജനങ്ങൾക്കാണ് ശ്രവണ സഹായികൾ വിതരണം ചെയ്തത്. ബഹു ജില്ലാ പഞ്ചായത്ത് ക്ഷേമക്കാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തി ഭാസി സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ എസ് പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. പഞ്ചായത്ത് വയസ്സ് പ്രസിഡണ്ട് ശ്രീ സി എം നിസാർ , വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രന്യാ ബിനീഷ്, വാർഡ് മെമ്പർമാരായ സരിത ഗണേശൻ ഷബീർ അലി മഞ്ചൂർ ലാൽ ധനീഷ് കെ എസ് ദിനേശൻ ശ്രീ കലാ ദേവാനന്ദ് സന്തോഷ് പണ്ഡിറ്റ് സുജിത്ത് എം എസ് ആശ ഗോകുൽദാസ് , ഷൈജ ഉദയകുമാർ രേഖ അശോകൻ ശ്രീജിത്ത് കെ പി നൗഫൽ വലിയകത്ത് , സെക്രട്ടറി ശ്രീ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ട് വകയിരുത്തിയെ ആണ് പദ്ധതി നടപ്പിലാക്കിയത്. 6 ലക്ഷത്തി അറുപത്തിനാലായിരം രൂപ ചിലവഴിച്ച് 83 ഉപകരണങ്ങൾ വിതരണം ചെയ്തു. തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ഉപകരണം നൽകിയ കെൽട്രോൺ സ്ഥാപനത്തിൽ നിന്നും ഓഡിയോളജിസ്റ്റ് എത്തിച്ചേർന്ന് പ്രവണസഹായി നൽകിയവർക്കുള്ള ബോധവൽക്കരണവും നിർദ്ദേശവും നൽകി. പദ്ധതി നിർവഹണ ഉദ്യോഗസ്ഥ ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ.ആർ നന്ദി അർപ്പിച്ചു സംസാരിച്ചു.