Uncategorized
ദീപോത്സവം 2023 സംഘടിപ്പിച്ചു ജനകീയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് ദീപാവലിയുടെ ഭാഗമായി നവംബർ 11,12 തിയ്യതികളിൽ സംഘടിപ്പിച്ച ദീപോത്സവം 2023 ന്റെ ഉദ്ഘാടനം ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ നിർവ്വഹിച്ചു. ജനകീയ സൗഹൃദവേദി ചെയർമാൻ ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യൻ ഗെയിംസ് വിമൻസ് ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകി ആദരിക്കുകയും ഹൈറിച്ചിന്റെ വകയായി 50000/-രൂപ ധനസഹായവും നൽകുന്നതാണെന്ന് ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ അറിയിച്ചു. ഹൈ റിച്ച് കോ ഫൗണ്ടർ പ്രതാപൻ മുഖ്യാഥിതി ആയി. ഷൈൻ നെടിയിരിപ്പിൽ, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി ഡി ലോഹിതാക്ഷൻ, സുജിന്ദ് പുല്ലാട്ട്, അജ്മൽ ഷെരീഫ്, പ്രജീഷ് കൊല്ലാറ, സുമേഷ് പാനാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സുനിൽ സിത്തര യുടെനേതൃത്വത്തിൽ ഗാനമേളയും, അതിനോടാനുബന്ധിച്ചു ‘ആഹാ സാഗരഗീതത്തിലെ’ ഫൈനലിസ്റ്റുകളായിരുന്ന ഇപ്പോൾ ഫ്ലവേഴ്സ് ടോപ്പ് സിംഗർ മത്സരാർഥികളുമായ കൃഷ്ണ, ശ്രീയ ശ്രീകാന്ത്, അമൻ സഖ, നാട്ടികയുടെ പ്രശസ്ത ഗായിക ആലില മുരളി എന്നിവരേയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ബ്രോ ഹൌസ് ന്റെ നേതൃത്വത്തിൽ ചെണ്ടയോടു കൂടിയ ഡിജെ നൈറ്റും വർണ്ണമഴയും ഉണ്ടായിരുന്നു.
