നെൽകൃഷി വിളവെടുപ്പ്
2023-2024 വാർഷിക പദ്ധതി നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത പ്രോജക്ട് ആയ നെൽകൃഷി വികസനം വിളവെടുപ്പ് നാട്ടിക പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാരയിൽ സുമം മുരളിയുടെ കൃഷിയിടത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വികസനകാര്യ ചെയർമാൻ ബിജോഷ് ആനന്ദ്, ADC അംഗം മണികണ്ഠൻ, നന്ദകുമാർ, രമ്യ എന്നിവർ പങ്കെടുത്തു. നെൽ കർഷകരായ മടത്തി പറമ്പിൽ ആന്റണി, ഷീജ കൊടപ്പുള്ളി ശ്രീമതി ചെമ്മാപ്പിള്ളി, രമ അശോകൻ, ജയപ്രകാശൻ, പാറൻ ക്കുട്ടി ചെമ്പിപ്പറമ്പിൽ, സുമം മുരളി, മമത JLG എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വനിതാ ഗ്രൂപ്പ് പച്ചക്കറി കൃഷി, ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത പ്രോജക്ട് ആയ എന്റെ ഗ്രാമം മില്ലറ്റ് ഗ്രാമം, തെങ്ങ് കൃഷി വികസനം ജനറൽ,ഇടവളകൃഷി,നെൽകൃഷി,പച്ചക്കറി കൃഷി വികസനം, പുഷ്പകൃഷി,എന്നീ പ്രോജക്ടുകളെ കുറിച്ച് നാട്ടിക കൃഷി ഓഫീസർ ശുഭ എൻ വി വിശദീകരിച്ചു. കുടുംബശ്രീ CDS ചെയർപേഴ്സൺ കമലം ശ്രീകുമാർ നന്ദി രേഖപ്പെടുത്തി.