Uncategorized
പ്രഭ എന്ന പരിപാടിയുടെ ഭാഗമായി നാട്ടിക എസ് എൻ ട്രസ്റ്റ്ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ അന്തിക്കാട് സ്വാന്തനം സ്പെഷൽ സ്കൂൾ സന്ദർശിക്കുകയും അവിടത്തെ വിദ്യാർത്ഥികളുടെ ശാരീരിക പരിമിതികൾക്ക് അനുയോജ്യമായ തരത്തിലുള്ള ബെഞ്ചും ടെസ്കും വാങ്ങുന്നതിന് ആവശ്യമായ തുക കൈമാറുകയും ചെയ്തു.
പ്രസ്തുത പരിപാടിയിൽസ്വാന്തനം മാനേജിംഗ് ട്രസ്റ്റി എംപി ഷാജിക്ക് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ ചെക്ക് കൈമാറി. പരിപാടിയിൽ.ട്രഷറർ പിജി സുധാകരൻ സ്പെഷൽ സ്കൂളിലെ അധ്യാപകരായ റിജി മാഷ് ഷിജി ടീച്ചർഎന്നിവരും മുഴുവൻ വിദ്യാർത്ഥികളും സാക്ഷ്യം വഹിച്ചു. എൻഎസ്എസ് വിദ്യാർത്ഥികളായ ദേവതത്ത് അനന്തു ആകാശ് എന്നീ വോളണ്ടിയേഴ്സുo അധ്യാപികയായ. ഷൈജ ഇ ബി യും പങ്കെടുത്തു