മാലിന്യമുക്ത നവകേരളം – കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.
വാടാനപ്പള്ളി- മാലിന്യ മുക്തനവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനത്തില്‍ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പാങ്കിളിത്തവും നേതൃത്വവും ഉറപ്പാക്കുക, പുതുതലമുറയില്‍ ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹരിത സഭ നടപ്പാക്കുന്നത് . ഹരിതസഭയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണം നിലവിലെ അവസ്ഥ , പൊതു ഇടങ്ങളിലെ മാലിന്യകൂമ്പാരങ്ങള്‍ ,മാലിന്യം വലിച്ചെറിയല്‍ , കത്തിക്കല്‍ , നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും കുട്ടികളുടെ പുതിയ ആശയങ്ങള്‍ ഗ്രമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസഡണ്ട് അറിയിച്ചു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം നിസ്സാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ശാന്തി ഭാസി ഉത്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആശ ടീച്ചര്‍ സ്വഗതം ആശംസിച്ചു.ആരോഗ്യ വിദ്യഭ്യാസ സ്റ്റ.കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലേഖ ജമാലു കുട്ടികള്‍ക്ക് മാലിന്യസംസ്കരണം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ടെസ്സി ഹരിതസഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പര്‍ ഇബ്രാഹിം പടുവിങ്ങല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാരായ ഷബീര്‍ അലി, മഞ്ജു പ്രേംലാല്‍, സന്തോഷ് പണിക്കശ്ശേരി, കെ.ബി ശ്രീജിത്ത്, രേഖ അശോകന് , നൌഫല്‍ വലിയകത്ത് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി എ.എല്‍ തോമസ് നന്ദി പറഞ്ഞു.