ഫലസ്തീൻ ഐക്യദാർഢ്യം പൊതുസമ്മേളനവും നടത്തി.
വാടാനപ്പള്ളി .
ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത നരനായാട്ടിനെതിരെ വാടാനപ്പള്ളി ഫലസ്തീൻ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം ടി.എൻ. പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ ഇന്ത്യക്കാരുടേതു പോലെ ഫ്രാൻസ് ഫ്രഞ്ചുകാരുടെതുപോലെ ഫലസ്തീൻ പലസ്തീനികളുടെ രാജ്യമാണ് എന്ന് അദ്ദേഹം ഉണർത്തി. ഇന്ത്യ സ്വീകരിച്ച ആണും പെണ്ണും കെട്ട നിലപാടിനെ ശക്തമായി അദ്ദേഹം അപലപിച്ചു. ഇന്ത്യ സ്വീകരിച്ചിട്ടുള്ള സാമ്രാജ്യത്വ നിലപാടുകൾക്കെതിരെയുള്ള നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രൊഫസർ പി.കെ. പോക്കർ മുഖ്യപ്രഭാഷണം നടത്തി. ബി.എസ്. ബാബുരാജ്, പി. അംബിക എന്നിവർ സംസാരിച്ചു.
സംഘാടകസമിതി കൺവീനർ കെ.എസ്. ബിനോജ് സ്വാഗതം പറഞ്ഞു. കമ്മിറ്റി ചെയർമാൻ കെ.വി സിജിത്ത് അധ്യക്ഷത വഹിച്ചു.
കമ്മിറ്റി ട്രഷറർ സി.എം. നൗഷാദ് നന്ദി പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ ബിനോജ്, സിജിത്ത്, സി.എം നൗഷാദ് എ.എസ്. അബ്ദു റഹ് മാൻ, ടി.എൽ . സന്തോഷ്, ഷക്കീർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.