Uncategorized

മധുരം വിളമ്പിയും കേക്ക് മുറിച്ചും ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തും ആശ്രയ കുടുംബങ്ങളോടൊപ്പം നാട്ടികയിൽ എം എ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചു.

തൃപ്രയാർ – ലോക മലയാളികളുടെ അഭിമാനവും നാട്ടികക്കാരുടെ സ്വകാര്യ അഹങ്കാരവും അമ്പത് വർഷം കൊണ്ട് അറുപത്തി അയ്യായിരത്തിൽ പരം ആളുകൾക്ക് ജോലി നൽകി അവരുടെ കുടുംബങ്ങൾക്ക് ആശ്രയമേകിയ അശരണരും അവശത അനുഭവിക്കുന്നവരുമായ പതിനായിരങ്ങൾക്ക് താങ്ങായ തണലേകിയ ലുലു ഗ്രുപ്പ് ചെയർമാൻ പത്മശ്രീ ഡോ. എം എ യൂസഫലിയുടെ അറുപത്തി എട്ടാം പിറന്നാൾ ആഘോഷിച്ചു. മറ്റു ആരോടെയും ആശ്രയമില്ലാത്ത നാട്ടികയിലെ നൂറിൽ പരം വരുന്ന ആശ്രയ കുടുംബങ്ങളിലെ അമ്മമാരോടൊപ്പം മധുരം വിളമ്പിയും കേക്ക് മുറിച്ചും ആശ്രയ കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തുമാണ് പിറന്നാൾ ആഘോഷിച്ചത്.നാട്ടിക മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും പൊതു പ്രവർത്തകനുനായ പി എം സിദ്ദിഖിന്റെ നേതൃത്വത്തിൽ ആണ് പിറന്നാൾ ആഘോഷം നടത്തിയത്.തന്റെ മാതാ പിതാക്കളെ അത്രമേൽ സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യുന്ന പോലെ പ്രായമായവരെ തന്റെ മാതാപിതാക്കളെ പോലെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ഇഷ്ട്ടപെടുകയും ആദരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് മറ്റു ആരുടെയും ആശ്രയമില്ലാത്ത ആശ്രയ കുടുബങ്ങളിലെ അമ്മമ്മാരെ കൂടെ നാട്ടികയിൽ എം എ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചത്. 85വയസ്സ് ആയ ഭാനുമതി അമ്മയും 80വയസ്സായ സൈനബ ഉമ്മയും കൂടിയാണ് എം എ യൂസഫലിയുടെ പിറന്നാൾ കേക്ക് മുറിച് ടി എൻ പ്രതാപൻ എം പിക്ക് നൽകി കൊണ്ട് ആഘോഷിച്ചു.ആശ്രയ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റുകൾ ടി എൻ പ്രതാപൻ എം പി വിതരണം ചെയ്തു. പി എം സിദ്ദിഖ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി ആർ വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്,സി എം നൗഷാദ്,സി ജി അജിത്കുമാർ, പി വിനു,പഞ്ചായത്ത്‌ മെമ്പർമാരായ റസീന കാലിദ്,സി എസ് മണികണ്ഠൻ, മധു അന്തിക്കാട്ട്,ഷമീർ മുഹമ്മദലി, കെ വി സുകുമാരൻ,രഹന ബിനീഷ്, റീന പത്മനാഭൻ, ജീജ ശിവൻ, പവിത്രൻ ചളിങാട്ട്, ബിന്ദു സുരേഷ്, അമരീഷ് ഹരിലാൽ, വിമൽ സുട്ടു,എന്നിവർ പങ്കെടുത്തു.നൂറിൽ പരം ആശ്രയ കുടുംബങ്ങൾക്കാണ് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close