മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശിശു ദിനത്തിൽ സംസ്ഥാന ഗവണ്മെന്റ് നിർദ്ദേശപ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപിച്ചു.
പുതുതലമുറയിൽ മാലിന്യനിർമാർജ്ജനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, പുതിയ ആശയങ്ങൾ സംഭാവന ചെയ്യാൻ അവസരം ഒരുക്കുക, മാലിന്യനിർമാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് ഹരിതസഭയുടെ ലക്ഷ്യങ്ങൾ. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം കെ ബാബു സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 10 സ്കൂളുകളിലെ 150 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഐ പി പീതാംബരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ മാലിന്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും 200 പച്ചക്കറി തൈകൾ വീതം വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് എല്ലാ സ്കൂളുകൾക്കും വിതരണം ചെയ്തു. ശുചിത്വ മിഷൻ ഐ. ഇ. സി. ഇന്റേൺ ടി. എസ്. ആതിര ശുചിത്വ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ബ്ലോക്ക് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രമണി, ജൂനിയർ സൂപ്രണ്ട് തങ്ക, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, കൃഷി ഓഫീസർ അഞ്ജന എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിനി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ രശ്മി, ജിൻസി, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ. കെ. എസ്, IRTC ഉദ്യോഗസ്ഥ അർച്ചന, ബ്ലോക്ക് RGSA കോഡിനേറ്റർ ഷിന്റോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.