മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി വലപ്പാട് ഗ്രാമ പഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചൂ.
പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്VR ജിത് അധ്യക്ഷതവഹിച്ചു… സ്റ്റാന്ഡിങ് കമ്മിറ്റീ അംഗങ്ങൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹരിത കർമ്മ സേനഅംഗ ങ്ങൾ,ഉദ്യോഗസ്ഥർ, സ്കൂൾ അദ്ധ്യാപകർ 13 വിദ്യാലയങ്ങളിൽ നിന്നും 250 ഓളം കുട്ടികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഇത് വരെ നടത്തിയ മാലിന്യ സംസ്കാരണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു… എല്ലാ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ അവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാലയത്തിന്റെയും പഞ്ചായത്തിന്റെയും ശുചിത്വ പരിപാടികളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും അവസ്ഥാ പഠനo നടത്തി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മികച്ച ശുചിത്വ ഹരിത വിദ്യാലയങ്ങൾകും,മികച്ച അവതരണത്തിനും പങ്കാളിത്തത്തിനും അവാർഡ് നൽകി.ഹരിത കർമ സേനാംഗങ്ങൾ ഒരുക്കിയ എക്സിബിഷൻ കണ്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത്.