Uncategorized
C P സാലിഹിനെ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു ..
“ECOWAS”ഇന്ത്യൻ ട്രേഡ് കമ്മീഷ്ണറായി ചുമതലയേറ്റ പ്രമുഖ വ്യവസായി സി.പി.സാലിഹിനെ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. സാലിഹിന്റ് വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ TNMA പ്രസിഡന്റ് ഡാലി.ജെ.തോട്ടുങ്ങൽ പൊന്നാട അണിയിച്ചു, ജനറൽ സെക്രട്ടറി പീ.കെ.സമീർ, ട്രഷറർ സുരേഷ് ഇയ്യാനി എന്നിവർ ചേർന്ന് TNMA യുടെ ഉപഹാരവും സമ്മാനിച്ചു. വൈസ് പ്രസിഡന്റ് എം.എസ്.ബാബു, ജോ:സെക്രട്ടറി സി.ഐ.ആന്റണി, നിയോജകമണ്ഡലം വൈസ് ചെയർമാൻ സി.കെ.സുഹാസ്, TNMA അംഗങ്ങളായ പി.എ.മുഹമ്മദ് ഹുസൈൻ, സി.ആർ.സുന്ദരൻ, ടി.ഡി.അഭിലാഷ്, എൻ.കെ.വിനോദൻ, കെ.എ.അബ്ദുൾ ജബ്ബാർ, കെ.വി.രാമകൃഷ്ണൻ, എം.എ.ബാബു, പി.എ.ബഷീർ, പി.എ.സുൽഫിക്കർ അലി. എന്നിവർ പങ്കെടുത്തു.