Uncategorized
തളിക്കുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും കുട്ടികളുടെ കലാപരിപാടികളും നടത്തി.
ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം ആമുഖ പ്രഭാഷണം നടത്തി. തളിക്കുളം ബിആർസി ഷീബ ടീച്ചർ ബാലവേദി അംഗങ്ങൾക്ക് ശിശുദിന സന്ദേശം നൽകി.
പബ്ലിക് ലൈബ്രറി വൈസ് പ്രസിഡണ്ട് എൻ മദന മോഹനൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ബാലവേദി രക്ഷാധികാരി സരോജിനി ടീച്ചർ സ്വാഗതം പറഞ്ഞു.
ബാലവേദി അംഗങ്ങളുടെ ഭരതനാട്യം, കവിത പാരായണം, കഥ പറച്ചിൽ, സിനിമാറ്റിക് ഡാൻസ് എന്നിവയും ഉണ്ടായിരുന്നു.
വയോജന വേദി പ്രസിഡന്റ് എ കെ വാസൻ, വനിതാ വേദി കൺവീനർ ബീനവാസൻ, ഗീത വിനോദൻ, സജു ഹരിദാസ്, നിർമ്മല വാസൻ, ഷീജ ജയാനന്ദൻ, പ്രിയ പത്മരാജ്, വാസൻ കോഴിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.