ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ് ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിജി. സി. കെ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ ടി. ആർ. അഞ്ജന പദ്ധതി വിശദീകരണം നടത്തി. 2 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ച് 265 ഗുണഭോക്താക്കൾക്കാണ് ഗ്രോബാഗ് നൽകുന്നത്. ഒരു ഗുണഭോക്താവിന് 75% സബ്സിഡിയിൽ പോട്ടിങ് മിക്സ്ച്ചർ നിറച്ച 10 ഗ്രോബാഗുകളും പച്ചക്കറി തൈകളുമാണ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ വിനയപ്രസാദ്, സുമന ജോഷി, കൃഷി അസിസ്റ്റന്റ് വി. ബി. ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാജി അഗസ്റ്റിൻ ചടങ്ങിൽ നന്ദി പറഞ്ഞു