Uncategorized

നാട്ടിക സെന്റർ അടിപ്പാതക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായി സമ്മർദ്ദം ചെലുത്തും. -C P സാലിഹ് (ഇക്കോവാസ് ഇന്ത്യൻ ട്രേഡ് കമ്മീഷണർ) നാട്ടികയിലെ ജനകീയ സമരസമിതിയുടെയും തൃപ്രയാർ-നാട്ടിക മാർച്ചന്റ്സ് അസോസിയേഷന്റേയും നാട്ടിക S N കോളേജ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംയുക്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായ സമ്മർദ്ദം ചെലുത്തി വേണ്ടത് ചെയ്ത് തരുവാൻ കൂടെ ഉണ്ടാകുമെന്ന് ശ്രീ C P സാലിഹ് ഉറപ്പ് തന്നു. ജനറൽ കൺവീനർ അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു, കോഡിനേറ്റർ CK സുഹാസ് സ്വാഗതം പറഞ്ഞു. ട്രഷറർ പവിത്രൻ ഇയ്യാനി, കൺവീനർ C R സുന്ദരൻ എന്നിവർ നേതൃത്വം നൽകി.SN കോളേജ് പ്രിൻസിപ്പൽ Dr സുബിൻ, അധ്യാപകരായ Dr ജയ, Dr. രമ്യ, പഞ്ചായത്ത്‌ അംഗങ്ങളായ സുരേഷ് ഇയ്യാനി, ബിന്ദു പ്രദീപ്‌, ദാസൻ, മണികണ്ഠൻ C S വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ സംസാരിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൃപ്രയാർ നാട്ടിക മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി P k സമീർ പൊതുജന- പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close