Uncategorized
ആൻസി സോജനെ TNMA ആദരിച്ചു. ———————————— 2023 ഒക്ടോബറിൽ ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജമ്പിൽ വെള്ളിമെഡൽ നേടിയ ആൻസി സോജനെ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. ആൻസിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ TNMA പ്രസിഡന്റ് ഡാലി.ജെ.തോട്ടുങ്ങൽ പൊന്നാട അണിയിച്ചു, ജനറൽ സെക്രട്ടറി പീ.കെ.സമീർ, ട്രഷറർ സുരേഷ് ഇയ്യാനി എന്നിവർ ചേർന്ന് TNMA യുടെ ഉപഹാരവും സമ്മാനിച്ചു. വൈസ് പ്രസിഡന്റ് എം.എസ്.ബാബു, ജോ:സെക്രട്ടറി സി.ഐ.ആന്റണി, യൂത്ത് വിങ്ങ് പ്രസിഡന്റ് സൂരജ് വേളയിൽ, വനിതാ വിങ്ങ് പ്രസിഡന്റ് ദീപ്തി ബിമൽ, ട്രഷറർ വീണ വിജയരാഘവൻ, TNMA അംഗങ്ങളായ പി.എ.മുഹമ്മദ് ഹുസൈൻ, എൻ.കെ.വിനോദൻ, സി.ആർ.സുന്ദരൻ, ടി.ഡി.അഭിലാഷ്, എൻ.കെ.വിനോദൻ, കെ.എ.അബ്ദുൾ ജബ്ബാർ, പി.എ.ബഷീർ,റോബിൻ സി.പി, ബിനോയ്.ടി.എസ്, വനിതാ വിങ്ങ് അംഗങ്ങളായ സരിത ഗിരീഷ്, രാധ ശശിധരൻ, സന സമീർ, ഷെഫീന ബഷീർ, സിമി ഹമീദ്, ബിജിനി രഞ്ജിത്ത്, മനീഷ, എന്നിവർ പങ്കെടുത്തു.
