Uncategorized

വാടാനപ്പള്ളി : കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിൽ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു. തൃത്തല്ലൂർ ഗാന്ധി ഗ്രാമത്തിന് സമീപം ചിറ്റിലേടത്ത് കൊച്ചക്കന്റെ മകൻ സന്തോഷ്കുമാർ ( 44 ) ആണ് മരിച്ചത്. തളിക്കുളം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനാണ്. ബുധനാഴ്ച സ്കൂളിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയശേഷം വൈകീട്ട് കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
ഭാര്യ: അരുണിമ (അധ്യാപിക, സ്വരജതി നൃത്തവിദ്യാലയം )
മകൾ : ഭാവയാമി (ഒന്നര വയസ്)
സംസ്കാരം വ്യാഴാഴ്ച നടക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close