Uncategorized
തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ അംഗുലീയാങ്കം കൂത്തിന് പുതിയ ചാക്യാരെ അവരോധിക്കുന്ന ചടങ്ങ് തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ കർമ്മികത്വത്തിൽ നടന്നു. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ അംഗുലീയാങ്കം കൂത്തിന് പുതിയ ചാക്യാരെ അവരോധിക്കുന്ന ചടങ്ങ് തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ കർമ്മികത്വത്തിൽ നടന്നു. അമ്മന്നൂർ രജനീഷ് ചാക്യാരെയാണ് പുതിയ ചാക്യാരായി അവരോധിച്ചിട്ടുള്ളത്.ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ എം കെ സുദർശൻ, മെമ്പർമാരായ പ്രേം രാജ് ചൂണ്ടലത്, എം ബി മുരളീധരൻ, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കുമാർ, അസിസ്റ്റന്റ് കമ്മിഷണർ വി എൻ സ്വപ്ന, ഡെപ്യൂട്ടി സെക്രട്ടറി എം മനോജ്‌കുമാർ, മാനേജർ സുരേഷ് കുമാർ,ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീ രാജൻ, പ്രകാശൻ (ഉപദേശക samithy)എന്നിവർ പങ്കെടുത്തു.
