വീണ്ടും സഹപാഠികൾക്ക് തണലേകാനായി വീണ്ടും എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ബിരിയാണി ചലഞ്ചുമായി.
സഹപാഠിക്ക് ഒരു വീട് കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടെ ജപ്തി ഒഴിവാക്കാൻ ബിരിയാണി ചലഞ്ച് നടത്തി നാട്ടിക എസ് ,എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ എൻ.എസ്.എസ് കോഡിനേറ്റർ ശലഭ ജ്യോതിഷന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത് തൃപ്രയാർ പോളി ജംഗ്ഷനിലെ ഓട്ടോഡ്രൈവറും കാരുണ്യ പ്രവർത്തകനുമായ സന്തോഷ് കാളക്കൊടുവത്തിന്റെ വീടിന്റെ ജപ്തി നടപടികൾ ഒഴിവാക്കാൻ ആദ്യ ഘടു അടക്കാനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിലെ 2001 2003 ബാച്ചിലെപൂർവ്വവിദ്യാർത്ഥിയും ചെന്ത്രാപ്പിന്നി അൽ ഇഖ്ബാൽ ഹോസ്പിറ്റൽ ചെയർമാനും മായ ഡോ ഇഖ്ബാൽ ആദ്യ വില്പന ഏറ്റുവാങ്ങി ബിരിയാണി ചലഞ്ചിലേക്ക് ആവശ്യമായിട്ടുള്ള അരി സ്പോൺസർ ചെയ്തത് ഡോക്ടർ ഇക്ബാൽ തന്നെയാണ് ചടങ്ങിൽ പ്രിൻസിപ്പാൾ
ജയ ബിനി ജി എസ് ബി . ഹെഡ്മിസ്ട്രസ്
സുനിതാ വി. .അധ്യാപികഷൈജ ഇ.ബി, പി.ടി.എ പ്രസിഡന്റ് പി എസ് പി നസീർ. മുഴുവൻ എൻ.എസ്.എസ് വളണ്ടിയേഴ്സും പങ്കെടുത്തു മുൻപ് വിവിധ ചലഞ്ചുകൾ നടത്തി പത്താം സ്റ്റാൻഡിൽ പഠിക്കുന്ന ഋതുരാജിന്റെ കുടുംബത്തിന്റെ ജപ്തി നടപടികൾ ഒഴിവാക്കി നടനും മുൻ എം.പി.യും മായ ഭരത് സുരേഷ് ഗോപിയുടെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകുകയും ചെയ്തിട്ടുണ്ട്