തളിക്കുളം കുടുംബ ആരോഗ്യ കേന്ദ്രം രാഷ്ട്രീയ പകപോ ക്കൽ കേന്ദ്രമാകുന്നു..
യു.ഡി.എഫ്
തളിക്കുളം കുടുംബ ആരോഗ്യ കേന്ദ്രം സിപിഎംന്റെ രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പിലാക്കുന്ന പകപോക്കൽ കേന്ദ്രങ്ങൾ ആയി മാറിയെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എ. ഹാറൂൺ റഷീദ് ആരോപിച്ചു..
കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ടു യു. ഡി.എഫ്.തളിക്കുളം പഞ്ചായത്ത് കമ്മിറ്റി ഹെൽത്ത് സെന്ററിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് കൊണ്ട് ക്യാൻസർ രോഗ സാധ്യത കൂടുതലാണ് എന്ന് പഠിപ്പിക്കുന്ന ഹെൽത്ത് ഓഫീസർമാരുടെ മൂക്കിന് താഴെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്..
തളിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലും പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിട്ട് കത്തിച്ചതിന്
ഹെൽത്ത് ഇൻസ്‌പെക്ടർക്ക് പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നാളിത് വരെ ഒരു നടപടി ഉണ്ടായില്ല..
ഹരിത കർമ്മ സേന വീടുകളിൽ നിന്ന് കഴുകി ഉണക്കിയതിന് ശേഷം മാത്രം ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകൾ
റോഡരികിൽ കൂട്ടിയിടുകയാണ്.
പ്ലാസ്റ്റിക് കവറുകളും, മറ്റു മാലിന്യങ്ങളും അലക്ഷ്യമായി പൊതു ശ്മാശനത്തിൽ കൂട്ടിയിട്ട് മഴ നനഞ്ഞു കൊതുകൾ പെരുകുന്നു..
തളിക്കുളം പഞ്ചായത്തിൽ ആരോഗ്യ മേഖല തീർത്തും പരാജയം ആണ്..
കെടുത്തി ചികിത്സ ആരംഭിക്കാൻ യു.ഡി.എഫ്.ഭരണകാലത്ത് ഒരു കോടി എൺപത് ലക്ഷം രൂപ അനുവദിച്ചു പണി തീർത്ത കെട്ടിടം ഉദ്ഘാടനം നടന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ആയിട്ടില്ല..
സിപിഎമ്മിന്റെ നിർദ്ദേശം മാത്രം നടപ്പിലാക്കുന്ന ആരോഗ്യ വകുപ്പാണ്
ഇപ്പൊൾ തളിക്കുളത്തുള്ളത്.
കവറുകൾ കൈവശം വെച്ചു എന്ന കുറ്റം ചുമത്തി വ്യാപാരികൾക്ക് എതിരെ പിഴ ചുമത്തുന്നത് ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ട വ്യാപാരിയാണ് എന്ന് നോക്കിയാണ്.
ഈ നിലപാട് തുടർന്നാൽ ശക്തമായ പ്രതിഷേധം സമരങ്ങൾ നേരിടേണ്ടി വരും
മാർച്ച് മുന്നറിയിപ്പ് നൽകി
കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി. എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു..
പി. എം. അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു..
യു ഡി എഫ് നേതാകളായ കെ. എസ്. റഹ്മത്തുള്ള,
ഹിറോഷ് ത്രിവേണി, സി.വി. ഗിരി എ എം മെഹബൂബ്,വി.കെ. നാസർ,മുനീർ എടശ്ശേരി, ഷൈജ കിഷോർ, ടി. വി. ശ്രീജിത്ത്,കെ . കെ. ഹംസ എന്നിവർ പ്രസംഗിച്ചു..
നീതു പ്രേംലാൽ, എ. ടി. നേന, ലൈല ഉദയകുമാർ, എ. എ. യൂസഫ്, മദന മോഹൻ വാലത്ത്, പ്രകാശൻ പുളിക്കൽ, കെ. എ മുജീബ്, എൻ. മദന മോഹൻ, ബഷീർ മഠത്തി പറമ്പിൽ, ഫൈസൽ പുതുക്കുളം എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി..