Uncategorized
അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കുന്നതിനായി ഹിമാചൽ പ്രദേശിലെ സിർ മൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധി സംഘം വലപ്പാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള പഠനസംഘമാണ് കിലയുടെ സഹകരണത്തോടെ സന്ദർശനം നടത്തിയത്. വിവിധ മേഖലകളിലെ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്,സ്റ്റാന്ഡിങ് ക മ്മിറ്റീ ചെയർപേഴ്സൺ മാരായ തപതി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളയ bk മണിലാൽ, ep അജയ്‌ഘോഷ, അനിത കാർത്തികേയൻ, kk പ്രഹർഷൻ, ഷൈൻ നേടിയിരിപ്പിൽ, മണി ഉണ്ണികൃഷ്ണൻ, രശ്മി ഷിജോ, സിജി സുരേഷ്,സെക്രട്ടറി സി.എൻ. ഷിനിൽ, നിർവ്വണ ഉദ്യോഗസ്ഥർ എന്നിവർ വിവിധ വിഷയങ്ങളെ ക്കുറിച്ച് വിശദീകരണം നൽകി.. തുടർന്ന് സംഘം വലപ്പാട് ആയുർവ്വേദ ആസ്പത്രി, ജി.എഫ്.എൽ.പി സ്കൂൾ എന്നിവ സന്ദർശിച്ചു. കില ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ബാബു, മായ എന്നവർ സംഘത്തെ അനുഗമിച്ചു..