ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ആൻസി സോജന് സ്വർണ്ണ പതക്കം നൽകി കോൺഗ്രസ്സ്.
തൃപ്രയാർ :- പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ആൻസി സോജനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി സ്വർണ്ണം പതക്കം നൽകി ആദരിച്ചു. ടി എൻ പ്രതാപൻ എം.പി ഷാൾ അണിയിച്ചും സ്വർണ പതക്കം നൽകിയുമാണ് ആദരിച്ചത്.അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടി മെഡൽ നേടുകയും ഇന്ത്യൻ പതാകയെന്തി ഒളിമ്പ്യൻ ആൻസി സോജൻ ആയി മാറട്ടെ എന്നും ചടങ്ങിൽ ടി എൻ പ്രതാപൻ എം പി ആശംസിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വിനു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി ജി അജിത്കുമാർ, വി ഡി സന്ദീപ്, സി എസ് മണികണ്ഠൻ, ടി വി ഷൈൻ,മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജയസത്യൻ, രഹന ബിനീഷ്, പഞ്ചായത്ത് മെമ്പർ കെ ആർ ദാസൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു. പി സി ജയപാലൻ,സുധി ആലക്കൽ,സി കെ മണികണ്ഠൻ,വൈഭവ് എം പി,റസൽ മുഹമ്മദ്,ബാബു പനക്കൽ, പുഷ്‌പാങ്ങധൻ ഞായക്കാട്ട്, എം വി വിമൽ കുമാർ, എ എസ് പത്മപ്രഭ, കണ്ണൻ പനക്കൽ,ഹരി പി കെ,വി കെ പ്രകാശൻ,രഘുനാത് നായരുശേരി,കുട്ടൻ,അക്ബറലി വലിയകത്ത്,പ്രകാശൻ,വിശ്വനാധൻ കൊടപ്പുള്ളി,ശശിധരൻ ചെന്നംകുളങ്ങര, രാമചന്ദ്രൻ ചെന്നംകുളങ്ങര,ശ്രീദേവി സദാനന്ദൻ, സത്യഭാമ രാമൻ,ബിന്ദു സുരേഷ്,ഗീതാഞ്‌ജലി തിലകൻ,സരോജിനി അപ്പുണ്ണി,പ്രമിള പൂക്കാട്ട്, ഷിനി,കാഞ്ചന ജയൻ,ഷീജ ഷണ്മുഖൻ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആൻസിയുടെ രക്ഷിതാക്കളായ സോജൻ, ജാൻസി,തോമസ്, സഹോദരങ്ങൾ അഞ്ജലി, ഡോമനിക്ക് എന്നിവർ ചടങ്ങിൽ സന്നിഹിദരായിരുന്നു.