തൃപ്രയാർ: ഏഷ്യൻ ഗെയിംസിൽ വെളളി മെഡൽ നേടിയ ആൻസി സോജന് ജന്മനാടിന്റെ അനുമോദനം .
നാട്ടിക പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വർണ്ണോജ്ജലമായ സ്വീകരണവും അനുമോദനവുമാണ് നൽകിയതു്. നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന അനുമോദന സമ്മേളനം അർജുന അവാർഡ് ജേതാവ് സിറിൾ സി. വള്ളൂർ ഉദ്ഘാടനം ചെയ്തു. ആൻസി സോജന് പൊന്നാടയണിയിച്ച് ഉപഹാരവും സിറിൾ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജനി ബാബു, എസ്.എൻ. കോളജ് പ്രിൻസിപ്പൽ സുബിൻ , പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മർച്ചന്റ്സ് അസോസിയേഷൻ, നാട്ടിക ഫർക്ക ജേർണ്ണലിസ്റ്റ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. ശ്രീലങ്കയിൽ നടന്ന ഇന്റർനാഷണൽ കരാത്തെ യിൽ മെഡൽ നേടിയ നാട്ടിക സ്വദേശി ആദിദേവിനേയും അനുമോദിച്ചു.പഞ്ചായത്ത് സെക്രട്ടറി നിനിത സ്വാഗതം പറഞ്ഞു.. നാട്ടികയുടെ തെക്കേ അതിർത്തിയിൽ നിന്നും ദേശീയ പാതയിലൂടെ നൂറുകണക്കിന് നാട്ടുകാരും വിദ്യാർത്ഥികളും വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ സമ്മേളന വേദിയിലേക്ക് ആൻസിക്ക് വരവേൽപ്പ് നൽകി.