ഗ്രാമ വാർത്ത.

തൃപ്രയാർ: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം 27, 28, 29, 30 തീയതികളിൽ നാട്ടി ക എസ് .എൻ . ട്രസ്റ്റ് സ്കൂൾ കേന്ദ്രീകരിച്ച് നടക്കും. ജനറൽ മത്സരങ്ങൾക്കു പുറമേ അറബി കലോത്സവവും സംസ്കൃതോത്സവവും വിവിധ വേദികളിൽ നടക്കും. നാട്ടിക പ്രധാന വേദിയടക്കം 16 വേദികളിലായാണ് മത്സരം നടക്കുന്നത്. പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി ,വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി,എങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ 96 വിദ്യാലയങ്ങളിൽ നിന്ന് 7160 വിദ്യാർത്ഥികൾ പങ്കെടുക്കുo. ഗസ്റ്റാൾട്ട് അക്കാദമി, മേൽ തൃക്കോവിൽ ക്ഷേത്രഹാൾ, തൃപ്രയാർ എസ് .എൻ .ഡി .എൽ പി . എസ് , എസ്. എൻ .ഹാൾ നാട്ടിക, തൃപ്രയാർ സെഞ്ചുറി പ്ലാസ, നാട്ടിക ലൈബ്രറി ഹാൾ, തൃപ്രയാർ എ .യു .പി .എസ് , തൃപ്രയാർ എസ് വി യു പി എസ് , മറ്റു കലോത്സവവേദികൾ .

ഇത്തവണ കലോത്സവ പ്രചരണാർത്ഥം പരമാവധി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ ഒരുക്കം’ എന്ന പേരിൽ
കുട്ടികൾക്ക് റീൽസ് മത്സരം സഘടിപ്പിച്ചു.
ഈ പ്രവർത്തനങ്ങൾ കലോത്സവത്തിന് എല്ലാ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിഞ്ഞു.
രചനാ മത്സരങ്ങളാണ്
ആദ്യദിനത്തിൽ നടക്കുന്നത്.

28ന് രാവിലെ ഒമ്പതരക്ക് ടി.എൻ.പ്രതാപൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ കലോത്സവ സന്ദേശം നൽകും.
30ന് വൈകിട്ട് നാലിന് സമാപന സമ്മേളനത്തിൽ . സമാപന സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ മുരളി പെരുനെല്ലിയും ,എൻ .കെ . അക്ബറുംപങ്കെടുക്കും. വിശിഷ്ടാതിഥികളായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി എം അഹമ്മദും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി കെ ഗിരിജയും പങ്കെടുക്കും. കലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി .ഡേവിസ് നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ ചെയർമാൻ നാട്ടിക പഞ്ചായത്തു പ്രസിഡന്റ് എം.ആർ. ദിനേശൻ , ജന.കൺവീനർ ജയ ബിനി, എ.ഇ.ഒ എം.എ മറിയം , പ്രോഗ്രാം കമ്മിറ്റി കൺവീനർ എ. ലസിത,പബ്ളിസിറ്റി കൺവീനർ വി.കല എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close