നവീകരണം പൂർത്തിയായ വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൻറെ ആശിർവാദകർമ്മം 26ന് ഞായറാഴ്ച
തൃപ്രയാർ : നവീകരണം പൂർത്തിയായ വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൻറെ ആശിർവാദകർമ്മം 26ന് ഞായറാഴ്ച നടക്കുമെന്ന് വികാരി ഫാ. ബാബു അപ്പാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ തൃശ്ശൂർ അതിരൂപത മെത്രാപൊലീത്ത മാർ.ആൻഡ്രൂസ്. താഴത്ത് മുഖ്യകാർമ്മികനാവും. തുടർന്ന് സ്നേഹവിരുന്ന്. വൈകീട്ട് 6.30ന് പൊതുസമ്മേളനം. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ഫാ. ഡൊമിനിക്ക് തലക്കോടൻ അധ്യക്ഷനാവും, സി.സി മുകുന്ദൻ എംഎൽഎ മുഖ്യാതിഥിയാണ്. .. ഫാ. ചെറിയാൻ മാളിയേക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. എഷ്യൻ ഗയിംസ് മെഡൽ ജേതാവ് കുമാരി ആൻസി സോജനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കൊച്ചിൻ കലാഭവൻറെ ഗാനമേ. ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് പള്ളി നവീകരിച്ചതെന്ന് വികാരി പറഞ്ഞു. ജന. കൺവീനർ ബിൽട്ടൺ എം. തച്ചിൽ, ഷാജി ചാലിശ്ശേരി, ഫെന്നി ഫ്രാൻസിസ്, എബി ഫ്രാൻസിസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു….